Posts

Showing posts from February, 2013

ഹസ്തദാനം .

ഹസ്തദാനം ശീലമാക്കുക . ഹസ്തദാനത്തിലൂടെ രണ്ട് ഹ്ര്ധയങ്ങള്‍  നെരിട്ട് സംവധിക്കുകയാണ് . നെഞ്ചുകൂടിന്‍റെ വെലികെട്ടുതകര്‍ത്ത്  രണ്ടു ഹ്ര്ധയങ്ങള്‍ ഒന്നാവുകയാണ് . ഇരു ഹ്ര്ധയങ്ങലും ഒരേ സ്നേഹം  ഒരുമിച്ചനുബവിക്കുകയാണ് . നീ ഹസ്തദാനം ശീലമാക്കുക . സ്നേഹം കയ്മാറാനുള്ള വഴിയാക്കുക . ഹസ്തധാനം ഒരു മരുന്നാണ്  സ്നേഹത്തിന്‍റെ പലതരം കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ  ഒരു മരുന്ന് . എല്ലാ അസുഘങ്ങള്‍ക്കും ഏറ്റവും ഉത്തമമായ പ്രതിവിധി .

നിന്‍റെ വാക്കുകള്‍

നിന്‍റെ വാക്കുകള്‍ ,
നിന്‍റെ പ്രവര്‍ത്തികള്‍  ഇവയൊക്കെ ആരുടെയെങ്ങിലും മനസ്സിന്  മുരിവേല്‍പ്പിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക . വളരെ സൂക്ഷ്മതയോടെ വേണം നീ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഓരോ വാക്കും  മനസ്സില്‍നിന്നും നിന്‍റെ ചുണ്ടിലെത്താന്‍ . നിന്‍റെ ഒരു വാക്ക് മതിയാവും  ഒരാളുടെ ഒരു ദിവസത്തെ മനശാന്തിയെ കൊലചെയ്യാന്‍ . നീയതറിഞ്ഞു കോള്ളണമെന്നില്ല . പക്ഷെ നീ ഒരുപ്രതിക്ഞ്ഞയെടുക്കുക . എന്‍റെ വാക്കുകള്‍ ഒരാളേയും വേദനിപ്പിക്കില്ല . എന്‍റെ വാക്കുകള്‍ സ്വൊന്തത്തേയും മറ്റുള്ളവരേയും തിരുത്തുന്നതോടൊപ്പം  മറ്റുള്ളവര്‍ക്ക് പൊസിറ്റീവ് ഊര്‍ജം നല്‍കുന്നതായിരിക്കും .

നൂറുവര്‍ഷം ജീവിക്കാന്‍ .

ഇന്നുമുതല്‍ നൂറുവര്‍ഷം വരെ ജീവിക്കണമെന്ന തീരുമാനത്തില്‍ നീയെത്തുക .
അതും പൂര്‍ണ ആരോഗ്യവാനായി . അതിനായി നീ ജീവിതത്തില്‍ ചെയ്യേണ്ടതൊക്കെ ചെയ്യുക . അഴിച്ചുപണികള്‍ നടത്തേണ്ടയിടങ്ങളില്‍ മാറ്റങ്ങള്‍ക്കു തയ്യാറാവുക . ആദ്യം ഞാന്‍ അസുഗങ്ങളില്‍ നിന്നും വിമുക്തനും  പൂര്‍ണ ആരോഗ്യവാനുമാണെന്നുള്ള മാനസികാന്തരീക്ഷം സൃഷ്ട്ടിക്കുക . വ്യായാമം നിത്യശീലമാക്കുക . മനശാന്തി തല്ലിതകര്‍ത്ത ചിന്തകളെയെല്ലാം ഒഴിവാക്കുക . നൂറു വര്‍ഷത്തിനു മീതെ ജീവിക്കണമെന്നതിനാല്‍  ആവശ്യത്തിനുമാത്രം ഭക്ഷണം കഴിക്കുക . അധികം കഴിക്കുന്ന ഓരോ ഭക്ഷണവും നിന്‍റെ ആയുസ്സ് വെട്ടികുറക്കും . ബാക്കിയെല്ലാം ഈശ്വരന് വിടുക .

മരണത്തെ വരവേല്‍ക്കാന്‍ diary 25.02/13

വര്‍ഷങ്ങളായുള്ള അയാളുടെ സമ്പാദ്യം കുന്നുകൂട്ടി .
ഇന്നയാളുടെ സ്വോപ്ന സാക്ഷാത്കാരത്തിന്‍റെ ദിനമായിരുന്നു . അയാളുടെ സമ്പാദ്യം കൊണ്ട് അയാളാശിച്ച വാഹനം  ഇന്നയാള്‍ സ്വോന്തമാക്കി . അയാള്‍ തന്നെ ആ വാഹനമോടിച്ച്  സന്തോഷത്തോടെ വീട്ടിലേക്ക്  യാത്ര തിരിച്ചു . വഴിമധ്യേ മറ്റൊരു വാഹനം  എതിര്‍ദിശയിലൂടെ വന്നു  അയാളെയും അയാളുടെ വാഹനത്തേയും തട്ടിത്തെറിപ്പിച്ചു . അയാളേയും അയാളുടെ സ്വോപ്നങ്ങളെയും മരണം  തട്ടിയെടുത്തു , സ്വോപ്നവാഹനം സോന്തമാക്കാന്‍  സമ്പാദിച്ചുകൂട്ടുന്നതിനിടയില്‍  അയാള്‍ അറിഞ്ഞിരുന്നില്ല  അയളിതൊക്കെ ചെയ്യുന്നത്  സ്വൊന്തം മരണത്തെ വരവേല്‍ക്കനായിരുന്നുവെന്ന് .

അനശ്വരസ്നേഹം

അവന്‍ ശ്വസിച്ച വായുകണികകളോടായി പറഞ്ഞു 
"ഇതേ അന്ധരീക്ഷത്തിന്‍റെ മറ്റൊരു കോണില്‍  എന്‍റെ രാജകുമാരി ഇതേ വായുവില്‍നിന്നും  അവളുടെ ആത്മാവിന്‍റെയും ജീവന്‍റെയും  ഊര്‍ജം ശ്വസിക്കുന്നതായി ഞാനറിയുന്നു . ഞാന്‍ നിന്‍റെ കയ്കളില്‍ അവള്‍ക്കായി ഒരു വാക്കുതരാം . അത് വായുവിലൂടെ കയ്മാറി കയ്മാറി  അവളുടെ ചിന്തകളുടെ തീരത്തെതിക്കുക . അവളുടെ മനസ്സിന്‍ കാതുകളില്‍ അനശ്വര പ്രണയത്തിന്‍റെ  കവിതകളായി അവ എപ്പോഴും മുഴങ്ങട്ടെ " അവളുടെ സ്വപ്നങ്ങളുടെ ആകാശത്ത്  അസ്തമിക്കാത്ത സൂര്യനായി എന്‍റെ മുഖം  ഉദിച്ചു നില്‍ക്കട്ടെ . അവള്‍ക്കായി മിടിച്ച അവന്‍റെ ഹ്ര്ദയമിടിപ്പുകളോടായി  അവന്‍ പറഞ്ഞു . "എനിക്കും അവള്‍ക്കുമിടയില്‍ അലയടിച്ച  മന്ദമാരുതനിലേറി നീയാത്രയാവുക. എന്നിട്ടീ മിടിപ്പുകളെ അവളുടെ ഹ്ര്ധയത്തില്‍ വര്‍ശിക്കുക . കോല്‍ ചെണ്ടമേല്‍ സ്പര്‍ശിച്ചപ്പോള്‍  നാദമുണ്ടായപോലെ  എന്‍റെ മിടിപ്പുകള്‍ അവളുടെ ഹ്ര്ധയത്തില്‍  അനശ്വരസ്നേഹത്തിന്‍റെ നാദങ്ങള്‍ തീര്‍ക്കട്ടെ .

വ്യക്തി ബന്തത്തിലെ മാനധണ്ടങ്ങള്‍

സ്നേഹം ,പണം ,പതവി ,സൌന്ദര്യം 
ഇവയാണ് വ്യക്തി ബന്തത്തിലെ  മാനധണ്ടങ്ങള്‍ . ചിലര്‍ ഇതിലെല്ലാത്തിനും മുന്ഘടന നല്കുന്നവരാവാം . ചിലര്‍ പണത്തിലോ സൌന്ദര്യത്തിലോ പതവിയിലോ മാത്രം  ശ്രദ്ധിക്കുന്നവരാവാം . ചിലര്‍ക്ക് സ്നേഹം മാത്രമാവും മാനധണ്ടം . സ്നേഹം മാനധണ്ടാമാക്കിയവര്‍ക്ക്  മറ്റെല്ലാം സ്നേഹത്തിന്‍റെ മാസ്മരിക ശക്തിയില്‍  കതിയെരിഞ്ഞുപോവും .

യഥാര്‍ത്ഥ പ്രായം .

Image
യഥാര്‍ത്ഥ പ്രായം .
dr ഖലീല്‍ ശംറാസ്‌ .      എനിക്കരികില്‍ വന്ന ദിവസം പപ്പന്‍ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 32 വര്‍ഷമായി .പക്ഷെ അവന്‍റെ വയസ്സ് നോക്കിയപ്പോള്‍ 68. 32 വര്‍ഷം ഭൂമിയില്‍ ജീവിച്ച പപ്പന് എങ്ങിനെ 68 വയസ്സായി .ഡോക്ട്ടെര്‍ക്ക് എന്തുപറ്റി എന്ന് നിങ്ങള്‍ ചോദിച്ചേക്കാം .പക്ഷെ നമ്മുടെ ആരോഗ്യാവസ്തക്കനുസരിച്ചു നമ്മുടെ പ്രായത്തില്‍ വ്യതിയാനം വരാം .നാം ജീവിച്ച കാലയളവിനെ ക്രോണോളജിക്കല്‍ ഐജ് എന്ന് പറയുമ്പോള്‍ ആരോഗ്യവസ്തക്കനുസരിച്ചുള്ള പ്രായത്തെ വാസ്കുലാര്‍ ഐജ് എന്ന് പറയുന്നു .ഫ്രാമിംഗ്ഹാം എന്ന ഡോക്ടര്‍ വര്‍ഷങ്ങളായുള്ള പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഫ്രാമിംഗ്ഹാം റിസ്ക്‌ സ്കോര്‍ എന്ന ഫോര്‍മുല വെച്ചുകൊണ്ടാണ് ഈ വാസ്കുലാര്‍  ഐജ് എന്ന യഥാര്‍ത്ഥ പ്രായം കണക്കാക്കുന്നത് .ഒരേ സമയം 2 വ്യക്തികള്‍ വാങ്ങി ഉപയോഗിച്ച വാഹനം ഉപയോഗിച്ചു വില്‍ക്കുമ്പോള്‍ 2 തരം വിലയാണ് എന്നതുപോലെത്തന്നെയാണ് മനുഷ്യനും .        32 വര്‍ഷം ജീവിച്ച പപ്പന്‍ ചില ദേഹാസ്വസ്ഥതയുമായാണ് എനിക്കരികില്‍ വന്നത് .പപ്പന്‍റെ രക്തം ടെസ്റ്റ്‌ ചെയ്തപ്പോള്‍ രക്തത്തില്‍ ശുഗറിന്‍റെയും കൊഴുപ്പിന്‍റെയും അളവ് വളരെ കൂടുതലായിരുന്നു …

പോണ്ണതടി

പോണ്ണതടി 
ജന്മനായുണ്ടായതല്ല . അത് നിന്‍റെ ജീവിതശൈലിയുടെ സൃഷ്ട്ടിയാണ് . കണ്ണാടിയില്‍ സ്വൊന്തം കുടവയര്‍ കണ്ട്  മനശാന്തി തല്ലിതകര്‍ക്കാതെ . മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കും  പരിഹാസ്യങ്ങള്‍ക്കും വഴിയോരുക്കാതെ  നിന്‍റെ ജീവിതശൈലിയില്‍ ഒരു മാറ്റത്തിന്  ഈ നിമിഷം തയ്യാറാവുക . അത്യം ചെയ്യേണ്ടത്  തടികുറഞ്ഞ കുടവയറില്ലാത്ത  നിന്‍റെ രൂപം  നിന്‍റെ മനസ്സിന്‍റെ കണ്ണാടിയില്‍ സദാ കാണുക എന്നതാണ് . ദിനേന ഓരോ മണിക്കൂര്‍ വ്യായാമം ദിനചര്യയുടെ  ഭാഗമാക്കുക . നിന്‍റെ ശരീരത്തിന് ആവശ്യമായത്രമാത്രം ഭക്ഷണം  കഴിക്കാന്‍ ശരീരത്തെയും മനസ്സിനെയും പാകമാക്കുക . നിന്‍റെ മനസ്സിന്‍റെ കണ്ണാടിയില്‍ നിത്യേന  നീ കാനുന്ന മെലിഞ്ഞു സുന്ദര രൂപത്തിലേക്ക്  നീപോലും അറിയാതെ നിന്‍റെ ശരീരം ചെന്നെത്തും . അതിനിടയില്‍ കുറഞ്ഞോ കുറഞ്ഞില്ലേ  എന്നൊക്കെയുള്ള ആശങ്ങകള്‍ക്ക് ഒരു പ്രസക്തിയുമില്ല .

അപരിചിതര്‍

നീ തന്ന സ്നേഹവും  നീ സമ്മാനിച്ച പുഞ്ചിരിയും  പലപ്പോഴായി എന്‍റെ മനസ്സിനെ വേദനിപ്പിച്ച  നിന്‍റെ വാക്കുകളും . നീ പലരോടായി  സംസാരിച്ചപ്പോള്‍  ഞാനനുഭവിച്ച അസൂയയും . നിന്‍റെ അഭാവത്തില്‍  ഞാന്‍ നിനക്കായ്‌ നെയ്ത സ്വോപ്നങ്ങളും  എന്‍റെ ചിന്തകളുടെ ലോകത്ത്  ഞാന്‍ നിനക്കായ് പണിതീര്‍ത്ത  അനശ്വര സ്നേഹത്തിന്‍റെ മണിസൌധങ്ങളമെല്ലാം  എന്‍റെ മനസ്സിന്‍റെ കേവലം കബളിപ്പിക്കള്‍  മാത്രമായിരുന്നോ . യഥാര്‍ത്തത്തില്‍ നീ നിന്‍റെ ലോകത്തും  ഞാനെന്‍റെ ലോകത്തും വിരഹിച്ച  കേവലം അപരിചിതര്‍ മാത്രമായിരുന്നു

കാഴ്ചകള്‍

കാണുന്ന കാഴ്ചകളെല്ലാം 
മാഞ്ഞുകൊണ്ടിരിക്കയാണെന്നിരിക്കെ . മാഞ്ഞുപോയ അനുബവങ്ങളും  കണ്ട സ്വോപ്നങ്ങളും  തമ്മില്‍ വ്യത്യാസമില്ല എന്നുമിരിക്കെ  പലപല കാഴ്ചകളും  കാണാന്‍ കഴിയാത്തതില്‍ നീ ദുക്കിക്കാതിരിക്കുക / കാണാനാശിച്ച  കാഴ്ചകളെ കുറിച്ച്  വായനയിലൂടെയും കേള്‍വിയിലൂടെയും  അറിവ് നേടിയെടുക്കുക . ആയ അറിവിനെ ചിന്തകളുടെ കണ്ണുകളിലൂടെ  ഭാവനയുടെയും സോപ്നത്തിന്‍റെയും തീരത്ത് കാണുക. അനുഭവിക്കുക .

ഈ നിമിഷം

ഇന്നലെകള്‍  നിന്‍റെ അതിധികളായിരുന്നു . നാളെകള്‍  നിനക്കുള്ളതാണോ എന്നറിയില്ല . ഇനി അവ നിന്‍റെതായാല്‍പോലും  ഇന്നലെകള്‍ പോയ വഴിക്ക്  അവയും പോവും . നിനക്കും നിന്‍റെ ജീവിതത്തിനും  ആതിഥേയത്വം നല്‍കാന്‍  ഈ ഒരു കൊച്ചുനിമിഷം മാത്രമേയുള്ളൂ . നിന്‍റെ ഈ നിമിഷത്തോട്  നീതി പുലര്‍ത്തുക . ഒരു വന്വിജയതിലെക്കുള്ള പ്രയത്നത്തിന്‍റെ  വഴിയാവട്ടെ ഈ നിമിഷം . മനസ്സ് ഈ നിമിഷം  സ്നേഹസമ്പന്നമാവട്ടെ . കാരുണ്യം നിന്‍റെ ആധര്‍ഷമാവട്ടെ .

ആദ്യ മരുന്ന് .

നിന്‍റെ സ്നേഹം നിറഞ്ഞ വാക്കുകളാവണം 
നീ അവര്‍ക്ക് നല്‍കുന്ന ആദ്യ മരുന്ന് . പുഞ്ചിരിയാവുന്ന കാപ്സ്യൂളില്‍  നിറച്ച നന്മയും ശുഭപ്രതീക്ഷയും നല്‍കിയ വാക്കുകള്‍  അവര്‍ക്ക് സമ്മാനിക്കുക . ഒരു വൈദികന്‍  ഭീധിപെടുതുന്നവനവരുത് . രോഗിയിലെ രോഗത്തെ പരിജയപെടുത്തുന്നതോടൊപ്പംതന്നെ  രോഗമില്ലാത്തൊരു മാനസികാന്തരീക്ഷം അവരുടെ  മനസ്സുകളില്‍ സൃഷ്ടിക്കാന്‍ കഴിയണം . നിനക്കരികില്‍ ചികില്‍സ തേടിയെത്തുന്നവരെ  അന്യരായി കാണാതിരിക്കുക . നിനക്കേറ്റവും പ്രിയപെട്ടവരായി  അവരെകാണുക .

മറക്കുക .

പലതിലും നാം അക്ര്ഷ്ടരായേക്കാം . നമ്മുടെ മനസ്സില്‍ അവ ഉപേക്ഷിക്കാന്‍ കഴിയാത്തിടത്തോളം  സ്ഥിരപ്രധിഷ്ടയും നേടിയേക്കാം . എങ്കിലും  കൊള്ളേണ്ടവ കൊള്ളാനും  തള്ളേണ്ടവ തള്ളാനുമുളള  ആര്‍ജവം മനസ്സിനുണ്ടാവണം . നിന്‍റെ മനസ്സും മനസ്സിലെ ചിന്തകളുമാണ്  യഥാര്‍ത്ഥ നീയെന്നിരിക്കെ . മനസ്സെടുക്കുന്ന ഏതു തീരുമാനവും  നിന്‍റെ മാറ്റമാവും . മനസ്സില്‍ ശക്തമായ തീരുമാനങ്ങളെടുക്കുക . നീ അടിമപെട്ട പലതില്‍നിന്നുമുള്ള  മോജനതിനായി . നീ മരണപെടുന്ന ഒരു ദിവസം  നിനക്കെല്ലാം മറക്കേണ്ടിവരുമെന്നിരിക്കെ  അതിനുമുന്‍പ്‌ തന്നെ മറക്കേണ്ടവ മറക്കുക .

ഓരോ ദിവസത്തിനും

നല്ല ഉറക്കം .
ചിട്ടയായ വ്യായാമം . പിന്നെ  തികച്ചും പോസിറ്റീവ് ആയ ചിന്തകള്‍ . നിന്‍റെ ഓരോ  ദിവസവും വിജയകരമാവാന്‍  ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക .

നിന്‍റെ ചിന്തകള്‍

നീ എന്തൊന്നിനെകുറിച്ചാണോ ചിന്തിക്കുന്നത് 
അതിനെ നീ നിന്‍റെ ജീവിതത്തിലേക്ക്  ആകര്‍ഷിക്കുകയാണ് . അതുകൊണ്ട് നിന്‍റെ ചിന്തകള്‍  നിന്‍റെ ലക്ഷ്യങ്ങളുമായി പൊരുത്തപെടണം . നിന്‍റെ ചിന്തകളില്‍  സന്തോഷത്തിന്‍റെ സൌന്ദര്യവും  സ്നേഹത്തിന്‍റെ അന്തരീക്ഷവും  സദാ നിലനിര്‍ത്തുക . നിന്‍റെ മനസ്സമാധാനം തല്ലിത്തകര്‍ത്തതൊന്നിനും  നിന്‍റെ ചിന്തകളില്‍ ഇടം നല്‍കാതിരിക്കുക . കാരണം അത്തരം ചിന്തകള്‍  സമ്മര്‍ദ്ധങ്ങള്‍ നിറഞ്ഞ  ഒരു ജീവിതത്തെയായിരിക്കും നിന്നിലേക്ക്‌  ആകര്‍ഷിക്കുന്നത് .

പുകവലി ഹ്ര്ദ്രോഗങ്ങള്‍ക്ക് മുഖ്യകാരണം published in chandrika daily..

പുകവലി ഹ്ര്ദ്രോഗങ്ങള്‍ക്ക് മുഖ്യകാരണം .
ഹ്ര്ദ്രോഗങ്ങള്‍ക്ക് കാരണമായ അവസ്ഥകളില്‍ ഏറ്റവും പ്രധാനി ഏത് ? ഉത്തരം പുകവലി. ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒന്നുമുതല്‍ പത്തുവരെ സ്ഥാനങ്ങള്‍ പുകവലിക്കുതന്നെയാണ് .നാം ഈ അടുത്തകാലത്ത്‌ കണ്ട എന്‍ഡോസള്‍ഫാന്‍ പോലോത്ത പെസ്റ്റിസൈടുകള്‍  വെറും പതിനൊന്നാം സ്ഥാനത്ത് മാത്രമാണുള്ളത് .എന്ടോസള്ഫനും മറ്റും എതിരെ ശബ്ധിക്കുന്നവര്‍ പോലും ആദ്യ പത്തുസ്താനങ്ങളും വഹിക്കുന്ന പുകവലിക്കെതിരെ ശബ്ദിക്കാന്‍ മടിക്കുന്നു .         പുകവലി എങ്ങിനെയാണ് ഹ്ര്ധ്രോഗങ്ങള്‍ക്ക് കാരണമാവുന്നതെന്ന് നോക്കാം .രക്തത്തില്‍ ഒക്സിജെന്‍ എന്ന ശുദ്ധവായുവിനെ വഹിച്ചുകൊണ്ടുപോവുന്ന വാഹനമാണ് ഹീമോഗ്ലോബിന്‍ .പുകവലിയിലൂടെ ശ്വസിക്കുന്ന കാര്‍ബണ്‍ മോണോക്സൈട് എന്ന വിഷവായു ഹീമോഗ്ലോബിനുമായി അതിവേഗത്തില്‍ കൂടികലരുന്നതിനാല്‍ ഒക്സിജെന്‍ വഹിച്ചുകൊണ്ടുപോവാനുള്ള ഹീമോഗ്ലോബിന്‍റെ കപ്പാസിറ്റി കുറച്ചു കളയുന്നു .ഹ്ര്ധയത്തിനു ഒക്സിജെന്‍ ലഭിക്കാതെ വരുമ്പോഴാണ് ഹ്രദയസ്തംബനമുണ്ടാവുന്നത് ..   പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തക്കുഴലിനെ ചുരുക്കുന്നു .ചുരുങ്ങിയ രക്തക്കുഴലിലൂടെ രക്തപ്രവാഹം കുറയുകയു അത് ഒക്സ…

കുളിര്‍ക്കാറ്റ് എന്നെ പഠിപ്പിച്ചു

ഞാനറിഞ്ഞിരുന്നില്ല 
പൊലിഞ്ഞുപൊയെന്നു ഞാന്‍ കരുതിയ  എന്‍റെ ബാല്യവും കൌമാരവുമെല്ലാം  എന്നില്‍ തന്നെ എങ്ങും പൊയ്മറയാതെ  ഒളിഞ്ഞിരിപ്പുണ്ടയിരുന്നെന്ന സത്യം. ഇന്ന്  പുതുമഴവന്നു ഭൂമിക്ക് ഉമ്മ കൊടുത്തപ്പോള്‍  അതുകണ്ടുനിന്ന കുളിര്‍കാറ്റ്  മന്ദമാരുതനായിവന്നു   ഭൂമിയില്‍ നിര്‍ത്തം വെച്ചപ്പോള്‍ 
ആ കുളിര്‍കാറ്റ്  എന്‍റെ ഓര്‍മയുടെ ചെപ്പില്‍നിന്നും  എന്‍റെ ബാല്യത്തെയും കൌമാരത്തെയുമൊക്കെ  വീണ്ടും തിരികെ വിളിക്കുകയായിരുന്നു . അങ്ങിനെ  ആ കുളിര്‍ക്കാറ്റ് എന്നെ പഠിപ്പിച്ചു  ഒന്നും മരിക്കുന്നില്ലെന്നും  എല്ലാം ഓരോരോ അവസരങ്ങളില്‍  വീണ്ടും തിരിച്ചുവരുമെന്നും .

അതിഥി

അപ്രതീക്ഷിതമായി ചിലര്‍ ജീവിതത്തിലേക്ക് 
കടന്നുവരും. ഒരതിധിയായി വന്നു അവര്‍ ഹ്രദയത്തെ കീഴടക്കും . ഉറങ്ങി കിടക്കുന്ന സ്നേഹത്തെ തച്ചുനര്‍ത്തും . അലസമായ ജീവിതത്തിനു പ്രജോധനമാവും . സ്നേഹം ഉണരുമ്പോള്‍  കാരുണ്യവും നന്മയും  ജീവിതത്തിന്‍റെ ആദര്‍ശമാവും . ജീവിതത്തെ കൌമാരതിലെകക് തിരികെകൊണ്ടുപോവും . അവരിലെ നന്മയെ തച്ചുണര്‍ത്തിയ  സ്നേഹത്തിനു ഊര്‍ജം നല്‍കിയ  ആവരുടെ ജീവിതത്തില്‍ എത്തിച്ചേര്‍ന്ന  ആ അതിഥി നീയാവട്ടെ . എല്ലാവര്‍ക്കും പ്രജോധനവും  പോസിറ്റീവ് ഊര്‍ജവും നല്‍കിയ  വ്യക്തിയായി നീ ജീവിക്കുക .

ചിന്തകളുടെ കാന്തികവലയം

നിന്‍റെ ചിന്തകളുടെ ലോകത്തിരുന്നു 
നിയെന്നോട് സംസാരിക്കുക . എനിക്കായി പാടുക . എന്‍റെ ചിന്തകളുടെ ലോകത്തിരുന്നു  ഞാനതിനു മറുപടി പറയാം . നീ പാടിയ പാട്ടിന്‍റെ ഭാക്കി പാടാം . ചിന്തകള്‍ക്ക് അതിശക്തമായൊരു  കാന്തികശക്തിയുണ്ടെന്നും  ആ ശക്തി നീ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനെ  നിന്നിലെക്കകര്‍ഷിക്കുമെന്നും നീയറിയുക . ഈ പ്രപഞ്ചത്തിന്‍റെ കരങ്ങളില്‍  നിനക്കാവശ്യമുള്ളതും ആഗ്രഹമുള്ളതുമെല്ലാം ഉണ്ട് . ചിന്തകളിലൂടെ അവയെ സ്വീഗരിക്കുക  മാത്രമാണ് നിനക്ക് ചെയ്യാനുള്ളത്. ചിന്തകളുടെ കാന്തിക വലയത്തിലേക്ക്  നിന്‍റെ ആഗ്രഹങ്ങളെ ആകര്‍ഷിക്കുക . നിനകെല്ലാം നേടിയെടുക്കാം .

ജീവിത രീതി മാറ്റൂ രോഗങ്ങളെ അകറ്റൂ.published in chandrika daily.

ജീവിത രീതി മാറ്റൂ 
രോഗങ്ങളെ അകറ്റൂ . DR ഖലീല്‍ ഷംറാസ് md       പകര്‍ച്ചവ്യാധികള്‍ മനുഷ്യന്‍റെ ആയുസ്സ് കവര്‍ന്നെടുത്ത ഒരു കാലമുണ്ടായിരുന്നു ..ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിയതോടെ ആ ഒരു കാലഘട്ടം കഴിഞ്ഞു .ഇന്ന് മനുഷ്യന്‍റെതന്നെ  ജീവിതശൈലികള്‍ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ അന്ന് പകര്‍ച്ചവ്യാധികള്‍  ചെയ്ത റോള്‍ ഏറ്റെടുത്തിരിക്കുന്നു .ഇന്ന് 80 ശതമാനത്തിലേറെ മരണത്തിനു കാരണമാവുന്ന പ്രശ്നം മനുഷ്യന്‍റെ ജീവിത ശൈലികൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളാണ് .      മനുഷ്യകൊല്ലികളായ ജീവിത ശൈലികളില്‍ ഏറ്റവും പ്രധാനപെട്ടവ താഴെ കൊടുക്കുന്നു                         1.പുകവലി                         2.വ്യയാമത്തിന്‍റെ അഭാവം                         3.ഭക്ഷണരീതി (അമിതമായ കലോറി അടങ്ങിയതും കൊഴ്പ്പുകൂടിയതുമായ ഭക്ഷണം )                        4.അമിതവണ്ണം .        ഇന്ന് നാം ഏറ്റവുംകൂടുതല്‍ ശ്രദ്ധികേണ്ട ആരോഗ്യ പ്രശ്നം നമ്മുടെ ജീവിതരീതി തന്നെയാണ് .ദീര്‍ഗായുസ്സിന് പിന്നെ അസുഗങ്ങളില്ലാത്ത ജീവിതത്തിന് നാം നമ്മുടെ ജീവിത ശൈലികളില്‍ മാറ്റംവരുത്തിയേ പറ്റൂ .       ഒരു സിഗരെറ്റ്‌ ശരാശരി 11 മിനിറ്റോളം മനുഷ്യന്‍റെ ജീവിതത്തില്‍നിന്നും കവര്‍ന…

ആദ്യ സൃഷ്ടിപ്പ്

ചെയ്യുന്ന ഓരോ കാര്യത്തിന്‍റെയും ആദ്യ സൃഷ്ടിപ്പ് 
മനസ്സില്‍ ആദ്യം ജനിക്കണം . ഒരു കെട്ടിടം പണിയുമ്പോള്‍  ആദ്യം പ്ലാന്‍ തയ്യാറാക്കി  പിന്നെ എ പ്ലാനിനനുസരിച്ചു  പ്രവര്‍ത്തികള്‍ മുന്നോട്ടുകൊണ്ടുപോവുന്നപോലെ  മനസ്സിലെ സൃഷ്ടിപ്പിനെ  പുറത്തെ യാഥാര്‍ത്ഥ്യമാക്കാന്‍  നീ ശ്രമിക്കുക പരിശ്രമിക്കുക .

മനശക്തി

മനശക്തി നിന്‍റെ സ്വൊന്തം മനസ്സിന്‍റെ ശക്തിയാണ് . നിന്‍റെ സ്വൊയം അറിവില്ലാതെ അതൊരിക്കലും  നിനക്ക് നഷ്ടപെട്ടുപോവില്ല . മനശക്തി നഷ്ടപെട്ടുപോവാതിരിക്കാന്‍  അതെപ്പോഴും നിന്നാടണച്ചുപിടിക്കേണ്ടത്‌  നിന്‍റെ സ്വൊന്തം ഉത്തരവാദിത്തമാണ്‌ . നിന്‍റെ ചുറ്റുമുള്ള ഒരു വ്യക്തിക്കോ സാഹജര്യത്തിനോ  നിന്‍റെ മനശക്തിയെ അപഹരിക്കാനുള്ള  അവസരം നല്‍കാതിരിക്കുക . നിന്‍റെ മനഷക്തിയാല്‍  നിന്‍റെ മനസ്സിന്‍റെ സമാധാനാന്തരീക്ഷം  സദാ നിലനിര്‍ത്തുക

ചരിത്രത്തിന്‍റെ ഭാഗമവുന്നതിനുമുന്പേ .diary 07-02-13

കോടാനുകോടി പുംബീജങ്ങള്‍ രാക്തസാക്ഷിത്വം വരിച്ച്‌ 
നിനക്കൊരാള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനവസരം തന്നു . ആ കോടാനുകോടി പുംബീജങ്ങള്‍ക്കും  അല്ലാതെ ജീവന്‍ കാണാതെ പൊലിഞ്ഞുപോയ  അതിലേറെ വരുന്ന പുംബീജങ്ങള്‍ക്കും  ലഭിക്കേണ്ട അവസരങ്ങളെ ഇല്ലാതാക്കി  നീ ഈ ഭൂമിയില്‍ ജീവിതം തുടങ്ങി . അല്ലെങ്കില്‍  നിനക്ക് ജീവിതമെന്ന ലോട്ടറി അടിച്ചു . ഇത്രയൊക്കെയായിട്ടും  നീ നിന്‍റെ മൂല്യം ഉള്‍കൊള്ളാതെ  ജീവിതം കളഞ്ഞുകുടിക്കുകയാണോ . നീ ശ്വോസിക്കുന്ന മരിച്ചവനായി ജീവിക്കുകയാണോ . ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാതെ  നന്മകള്‍ക്കായി നിലകൊള്ലാതെ  ആ മരിച്ചവരില്‍ തന്നെയാണോ നീയും , തിരിച്ചറിയുക ,,,........ മുന്നേറുക വിജയത്തിനായി , നീ ചരിത്രത്തിന്‍റെ ബാഗമവുന്നതിനുമുന്പേ .

ജീവിക്കുക . തളരാതെ ....മുഷിയാതെ ...DIARY 05.02.13

ഈ ജീവിതയാത്രയില്‍ 
നീ തളര്‍ന്നുപോവരുത് . ഒരിക്കലും മുഷിപ്പുണ്ടാവരുത് . വിശ്രമത്തിനായി മരണത്തിനപ്പുറത്ത്  ജീവിതത്തേക്കാള്‍ വിശാലമായൊരു സമയം  നിനക്കായി ഉണ്ടെന്നിരിക്കെ . ജീവിക്കുന്ന സമയമത്രയും  പ്രവര്‍ത്തനസജ്ജമാവുക. തളരുന്ന നിമിഷങ്ങളില്‍  നിന്‍റെ മനസ്സ് നിന്‍റെ ഗുരുവാകട്ടെ . ഉണരൂ ഉണരൂ എന്ന മന്ത്രം  നിന്‍റെ മനസ്സ് നിന്നോട് മന്ത്രിക്കട്ടെ . മുശിക്കുമ്പോള്‍  നിനക്ക് സന്തോഷം നല്‍കിയ ഭൂധകാലത്തെ ഏതെങ്കിലും \\ അനുബവങ്ങളില്‍നിന്നും നീ ഊര്‍ജം കണ്ടെത്തുക. ജീവിക്കുക  തളരാതെ ....മുഷിയാതെ ...