Wednesday, January 30, 2013

കോപം diary 31.01.13


കോപം ഒരഗ്നിയാണ് .
യഥാര്‍തത്തില്‍ ആദ്യം ആ അഗ്നിയില്‍ 
കത്തിയമരുന്നത് നിന്‍റെ തന്നെ മനസ്സാണ് .
നീ കോപിക്കരുത് .
അത് നിന്‍റെ മനസ്സിന്‍റെ ശാന്തി തല്ലിതകര്‍ക്കും .
നിന്‍റെ സമാധാനം ഇല്ലാതാവും .
നിന്‍റെ കോപം ലക്‌ഷ്യം വെക്കുന്നത് 
മറ്റൊരാളെയാണെങ്കിലും 
അതിന്‍റെ വിപത്ത് നിന്നില്‍തന്നെയാണ് ഉണ്ടാവുന്നത് .
കൊപിക്കാതിരിക്കുക .
നിന്‍റെ മനസ്സിന്‍റെ നിത്യശാന്തി നിലനിര്‍ത്താനായി .

Tuesday, January 29, 2013

പുതുനിമിഷം .diary 30.01.13

പുതുമകള്‍ തേടി അലയുന്ന മനുഷ്യന്‍ 
ഏറ്റവും പുതുപുത്തനായ 
ഒരുപാടൊരുപാട് പുതുമകള്‍ നിറഞ്ഞ 
ഏറ്റവും പുതിയ നിമിഷത്തിലാണ് 
ജീവിക്കുന്നതെന്ന സത്യം 
ഓര്‍ക്കതെപോവുന്നു .
നാളെകളെ സ്വോപ്നം കണ്ടുകൊണ്ടിരിക്കുനിതനിടയില്‍ 
ഈ പുതു നിമിഷം 
ഫലപ്രദമായി വിനിയോഗിക്കപെടാതെ 
അവന് നഷ്ടമാവുന്നു .

ചിന്തകളെ മാറ്റുക .29-01-13 diary

മാനസ്സിക സമ്മര്‍ദ്ധങ്ങള്‍ ജീവിതത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുമ്പോള്‍ 
ചിന്തകളുടെ ദിശ തിരിച്ചുവിടുക .
നിന്‍റെ മാനസ്സികസമ്മര്‍ദ്ധ0
നിന്‍റെ ചിന്തയുടെ സൃഷ്ടിയാണ് .
അതുകൊണ്ട് അടിയന്തിരമായി ചിന്തകളെ മാറ്റുക .
മുമ്പെങ്ങൊ നിന്‍റെ ജീവിതത്തിലുണ്ടായ 
ഏതെങ്കിലുമൊരു സുന്ദര മുഹൂര്‍തത്തെ 
നിന്‍റെ ചിന്താമണ്ടലത്തിലേക്ക് 
ഓര്‍മകളുടെ തീരത്തുനിന്നും തിരികെ വിളിക്കുക .
അങ്ങിനെ സമ്മര്‍ധം നിറഞ്ഞ നിന്‍റെ ഇന്നിനെ 
ആ നല്ല ഇന്നലെകളെകൊണ്ട് 
പൂര്‍ണമായും മാച്ചുകളയുക .

മരണത്തിനു സാക്ഷി .diary 28=01=13

ഈ ഒരു നിമിഷം നിന്‍റെ ശരീരം 
എത്രയെത്ര മരണങ്ങള്‍ക്ക് സാക്ഷിയായി .
നിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്ന കോടാനുകോടി കോശങ്ങള്‍ 
ഈ ഒരു നിമിഷം നിന്‍റെ ശരീരത്തില്‍ മരണമടഞ്ഞു .
നിന്‍റെ ശരീരത്തിലെ അന്തേവാസികളിയിരുന്ന 
കോടാനുകോടി സൂക്ഷ്മജീവികള്‍ 
ഈ ഒരു നിമിഷം നിന്നില്‍ മരണമടഞ്ഞു .
അതിന്‍റെയൊന്നും വേദന നീ അറിഞ്ഞില്ല 
അവയുടെ മരണം നിന്നെ വേദനിപ്പിച്ചുമില്ല .
ആരേയും വേദനിപ്പിക്കാതെ സ്വൊയം വേദനിക്കാതെ 
ഒരു ഈശ്വരന്‍ എന്നോ എഴുതപെട്ട 
തിരക്കഥയുടെ ഭാഗമായി 
നിന്‍റെ ജീവിതവും അവസാനിക്കും .
മരണത്തെയോര്‍ത്ത് വേവലാതിപെടാതെ 
ജീവിക്കുന്ന നിമിഷങ്ങളെ ധന്യമാക്കുക .

മനസ്സിന്‍റെ കാലാവസ്ഥ my diary 28.01/13

ഇഷ്ടപെട്ടവരെയെല്ലാം എപ്പോഴും കണ്ടുകൊണ്ടിരിക്കുക 
എന്നത് ഒരിക്കലും സാധ്യമല്ല .
ഇഷ്ടപെട്ടവരോടോപ്പമുണ്ടാവുമ്പോള്‍ ലഭിക്കുന്ന മാനസ്സിക സുഖം 
അവരോടൊപ്പമില്ലാത്തപ്പോഴും നിലനിര്‍ത്തുക 
എന്നതാണ് പ്രാധാന്യം .
ആ സുഖം നിന്‍റെ ആത്മാവിന്‍റെ ഒരിക്കലും ചാന്‍ചാടാത്ത അന്തരീക്ഷമാക്കുക .
നിന്‍റെ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ കടന്നുവരുമ്പോള്‍ 
നീ മതിമറന്നു സന്തോഷിക്കുക .
ആ സന്തോഷത്തിന്‍റെ ഊര്‍ജം വരാനിരിക്കുന്ന 
നിമിഷങ്ങള്‍ക്കായി ശേഘരിച്ചു വെക്കുക.
അങ്ങിനെ സന്തോഷം നിന്‍റെ അന്തരികത്മാവിന്റെ ഒരിക്കലും വാടാത്ത \കാലവസ്തയാവട്ടെ .

Saturday, January 26, 2013

ആതരാഞ്ഞലികള്‍ .

ആ കയ്കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനിനി കഴിയില്ല .
ഇനി എന്നെങ്കിലും ഒരു വാഹനം ആവശ്യം വന്നാല്‍ 
വിളിച്ചാല്‍ വരാന്‍ അയാളുണ്ടാവില്ല .
അയാളുടെ ആ ഇളം പുഞ്ചിരി കാണാന്‍ 
ഇനിയീ ഭൂമിക്കും അതിലെ അന്തേവാസികല്‌ക്കുമവില്ല.
അങ്ങിനെ അയാളും യാത്രയായി 
ഇനിയും ജീവിക്കുന്നോരാരും കാണാത്ത 
മരണത്തിനപ്പുറത്തെ ലോകത്തേക്ക് .
ആ നല്ല പാജകക്കാരന് 
എന്റെ ആതരാഞ്ഞലികള്‍ .
അന്നയാലുണ്ടാക്കിതന്ന ആ ബിരിയാണിയുടെ രുജി 
എന്റെ മനസ്സിന്‍റെ ചുണ്ടുകളില്‍ എന്‍റെ മരണം വരെ ഞാനും കാത്തുസൂക്ഷിക്കും .
അദ്ധേഹത്തിന്റെ മരണം സ്വോര്‍ഗതിലേക്കുള്ള പിറവിയാവട്ടെ 
ആശംസിക്കുന്നു ,.
ഇനി നിന്‍റെ ഊഴമാണ് .
നിനക്ക് തൊട്ടരികില്‍ ഇപ്പോഴും നിന്‍റെ മരണവും കാത്തിരിപ്പുണ്ട് 
മറ്റൊരുലോകത്തെക്ക് നിന്നെയുമാനയിക്കന്‌.
ഒരു നാള്‍ നിനക്കുവേണ്ടിയും 
ആരൊക്കെയോ അവരവരുടെ മനസ്സിന്‍റെ താളുകളില്‍ എന്തൊക്കെയോ കുറിച്ചിടും .
നിന്‍റെ വിയോഗംകൊണ്ടുണ്ടാവുന്ന നഷ്ടങ്ങളെകുരിച് 
നീ ജീവിച്ചു തീര്‍ത്ത ദിനരാത്രങ്ങളില്‍ 
അവര്‍ക്ക് നിന്നുല്‍നിന്നുണ്ടായ അനുഭവങ്ങളെകുറിച്ച് 
അവര്‍ നിന്‍റെ മരണദിവസം എന്തൊഅവരെന്തൊക്കെയോ കുറിച്ചിടും .
അന്നവര്‍ നിന്നെകുറിചെഴുതുന്ന ജീവിതകുറിപ്പുകളില്‍ 
നിന്നെകുറിച്ചു നല്ലതുമാത്രം എഴുതപെടാന്‍ 
ഈ ഇന്നുകളിലെ അവസരങ്ങളെ വിനിയോഗിക്കുക.

Thursday, January 24, 2013

ആശങ്ക

നഷ്ടപെട്ടുപോവുമോയെന്ന  ബീധിയാണ് 
ഇഷ്ടപെട്ടവരുടെ സമയത്തെ ഭ്രാന്ത് പിടിപ്പിക്കുന്നത് .
അതുതന്നെ അവരുടെ ചിന്തകളെ തീ പിടിപ്പിക്കും .
ഇഷ്ടം മനസ്സുകള്‍ തമ്മിലുള്ള ഒന്നാവലാകയാല്‍ 
അതിന്‍റെ ഭരണഘടനയും ആതര്‍ഷവും 
മനസ്സിന്‍റെ നിര്മിതിയാകയാല്‍ 
സൊയം വിജാരിക്കാതെ അതില്ലതവുമെന്നതിനലും 
ആശങ്കക്കും ഭ്രാന്ത് പിടിക്കലിനും 
ഒട്ടും പ്രസക്തിയില്ല .
മാതാവും കുട്ടിയും തമ്മിലുണ്ടായപോലെ 
അനിയനും അനിയത്തിയും തമ്മിലുണ്ടായപോലെ 
തന്നെ ദ്ര്ടമാണ് മനസ്സുകള്‍ തമ്മില്‍ തീര്‍ക്കുന്ന 
ആത്മാര്‍ത്ഥ സൌഹ്ര്ധങ്ങള്‍ ,സ്നേഹബന്തങ്ങള്‍ .

പുഞ്ചിരി my diary 25-01-13

ഒരു വസ്തുവിനെ തള്ളിയാല്‍ അത് മുന്നോട്ടു നീങ്ങും 
അതുപോലെയാണ് പുഞ്ചിരി .
ഒരു പുഞ്ചിരി മതി ഒരുപാട് സ്നേഹബന്തങ്ങള്‍ക്ക് ജന്മം നല്കാന്‍ 
അതേ പുഞ്ചിരി തന്നെ ആ ബന്തങ്ങളെ തള്ളി മുന്നോട്ട് നയിക്കുകയും ചെയ്യും .
ഓരോ പുഞ്ചിരിയും പിറവിയെടുക്കുന്നത് ഉള്ളിലെ സ്നേഹത്തില്‍നിന്നാകയാല്‍ 
പുഞ്ചിരിയിലൂടെ പുരതുവരുന്നതും ആ സ്നേഹം തന്നെയായിരിക്കും .
അതുകൊണ്ട് നിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അധിതികളെ 
പുഞ്ചിരി നല്‍കി സ്വീഗരിക്കുക ,സല്കരികുക .
അവരാ സ്നേഹത്തില്‍നിന്നും ശ്വോസിക്കട്ടെ ,
നിന്‍റെയും അവരുടെയും ആത്മാക്കള്‍ 
സ്നേഹംകൊണ്ട് നിരഞ്ഞുതുളുമ്പടെ.

Wednesday, January 23, 2013

നിന്‍റെ പ്രായം നീ തീരുമാനിക്കുന്നത്‌ diary 22.01.13

സമയം കടന്നുപോവും 
ശരീരത്തിന്‍റെ രൂപവും പ്രായവും ,
പക്ഷെ ഒരിക്കലും മാറാത്തൊരു പ്രായമുണ്ട് 
അത് നിന്‍റെ മനസ്സിന്‍റെ പ്രായമാണ് .
നിന്‍റെ മനസ്സിന്‍റെ പ്രായം എത്രയവണമെന്ന് തീരുമാനിക്കുന്നത് 
നീ തന്നെയാണ് .
ഒരു വ്ര്ദ്ധനു വേണമെങ്കില്‍ 
പ്രായം നിത്യ യൌവനത്തില്‍ ഫിക്സ് ചെയ്യാം .
വേണമെങ്കില്‍ ബാല്യത്തിലും കൌമാരത്തിലും ഫിക്സ് ചെയ്യാം .
ഒരു മരരോഗിക്ക് രോഗമില്ലാത്ത അവസ്ഥ മനസ്സിന്‍റെ അന്തരീക്ഷമാക്കാം 
അങ്ങിനെ അയാള്‍ക്ക് രോഗത്തെതന്നെ  ഓട്ടിയകറ്റാം .
അതുകൊണ്ട് നിന്‍റെ മനസ്സിനെ 
നിനക്കേറ്റവും ഊര്‍ജസ്വലത നല്‍കിയ പ്രായത്തില്‍ 
ശരീരത്തിനുള്ളില്‍ ഫിക്സ് ചെയ്തുവെക്കുക .

സൃഷ്ടിപ്പിന്‍റെ മൂല്യം


നിന്‍റെ കണ്ണാടിയിലേക്ക് ഒന്ന് നോക്കൂ 
അതിലൊരു രൂപം പ്രത്യക്ഷപെടുന്നില്ലേ 
അത് ഈ ഭൂമിയിലെ ഏറ്റവും സുന്ദരന്റെതാണ് .
അതെ 
നീ തന്നെയാണ് ലോകത്തെ ഏറ്റവും സുന്ദരന്‍.
ഇനി നിന്‍റെ ചിന്താ മണ്ഡലത്തിലേക്ക് നോക്ക് 
അവിടെ ഒരു വലിയ മഹാന്‍റെ ഭാവനകള്‍ വിരിയുന്നത് നിനക്ക് കാണാം .
അതെ .നീ തന്നെയാണ് ഈ ലോകത്തെ ഏറ്റവും വലിയ മഹാന്‍ .
ഇനി നീ നിന്‍റെ ചുറ്റുവട്ടത്തേക്ക് നോക്ക് 
ആകാശത്തെ നക്ഷത്രങ്ങളെയും 
സൂര്യനേയും ചന്ദ്രനേയും കാണുന്നില്ലേ 
അതൊക്കെ സ്രിഷ്ടികപെട്ടത് നിനക്കുവേണ്ടിയാണത്രെ .
ഇനി നിന്‍റെ വീടായ ഭൂമിയിലേക്ക് നോക്ക് 
ഈ വലിയ വീട് പണിയപെട്ടതും 
നിന്‍റെ ജീവിതത്തിനും നിനക്കും വേണ്ടിയാണത്രേ .
മരണം വരെ മാത്രം നീളുന്ന നിന്‍റെ ജീവിതത്തിനായി 
എന്തൊക്കെ സജ്ജീകരണങ്ങളാനിവിടെ .
എന്നിട്ടും നീയിവിടെ അലസനാണ് 
ജീവിതമൂല്യം മനസ്സിലാക്കാതെ ജീവിക്കുന്നു .
സമയം ചുമ്മാ കളഞ്ഞുകുളിക്കുന്നു .\
പ്രയത്നിക്കേണ്ട സമയങ്ങള്‍ ഉറങ്ങിതീര്‍ക്കുന്നു .
ഉണരുക നീ 
നിന്‍റെ സ്രിഷ്ടിപിന്റെ  ലക്ഷ്യവും മൂല്യവും ഉള്‍ക്കൊണ്ട്‌ 
ജന്മം ഫലപ്രതമായി വിനിയോഗിക്കുക .

നിന്‍റെ ജീവിതം diary 24.01.13

നിന്‍റെ ജീവിതത്തിലേക്ക് സതാ എത്തിനോക്കുന്ന 

ഒരേയൊരു വ്യക്തിയേ ഈ ഭൂമിയിലുള്ളു 
അത് നീ തന്നെയാണ് .
നിന്‍റെ ജീവിതം കണ്ടു ആസ്വദിക്കുന്ന 
ഒരേയൊരു വ്യക്തിയും നീ തന്നെയാണ് .
നിന്‍റെ ജീവിതംകൊണ്ടു 
സംപ്ത്രിപ്തി ലഭിക്കേണ്ട എകവ്യക്തിയും 
നീ തന്നെയാണ്.
ആ സംതൃപ്തി ലഭിക്കാനായി ജീവിക്കുക .
പോസിറ്റീവ് ആയ ചിന്തകള്കൊണ്ടും 
സ്നേഹം നിറഞ്ഞ മനസ്സുകൊണ്ടും
 അഴുക്കില്ലാത്ത ശരീരവുമായി 
നീ നിന്‍റെ ജീവിതത്തില്‍ ഊര്‌ജസ്വൊലനയി 
സജ്ജീവമാവുക .
നീ നിന്‍റെ ജീവിതത്തില്‍ സമ്ത്രിപ്തനവുമ്പോള്‍ 
നന്മകള്‍ ജീവിതത്തിന്റെ മുഗമുദ്രയാവുമ്പോള്‍ 
നിനക്ക് ജീവിതം സംതൃപ്തി നല്‍കും
മറ്റുള്ളവര്‍ക്ക് മാത്ര്കയും .

Thursday, January 17, 2013

പരാജയതീരം (10.04.2003)

പരാജയത്തിന്‍റെ തീരത്ത് 
അയാളുടെ ജീവിതയാത്ര ചെന്നെത്തി.
അയാള്‍ തേങ്ങി തേങ്ങി കരഞ്ഞു.
അയാള്‍ സ്വൊന്തം സമയത്തെ കുറ്റപെടുത്തി 
പരാജയത്തിന്‍റെ ഉത്തരവാദിത്തം സമയതിനുമേല്‍ 
കെട്ടിവെച്ചു .
അയാളുടെ കണ്ണുന്നീരും കുറ്റപെടുത്തലും കണ്ട് 
സമയം അയാളോട് സംസാരിച്ചു .
അല്ലയോ മനുഷ്യാ ............
നിന്‍റെ വിജയത്തിനു വേണ്ട എല്ലാ വിഭവങ്ങളും 
എന്‍റെ കയ്കളിലുണ്ടായിരുന്നു 
പ്രയ്ത്നത്തിന്റെയും ലക്ഷ്യബോധതിന്റെയും 
കയ്കളാല്‍ അവ ഷേകരിക്കാന്‍ മറന്നത് നീതന്നെയാണ് .
പിന്നെയും അയാള്‍ കരയാന്‍ തുടങ്ങി 
പിന്നെ അയാള്‍ പഴിചാരിയത് സ്വൊന്തം കൌമാരതെയായിരുന്നു 
കൌമാരത്തെ നോക്കി അയാള്‍ അട്ടഹസിച്ചു .
കൌമരമേ ........
നീ പലപല വര്നഷബലമായ കഴ്ച്ചകല്കാട്ടി എന്നെ വഞ്ഞിഞ്ചു 
എന്നെനിക്കു ലഭിക്കേണ്ടിയിരുന്ന വിജയത്തിന്‍റെ ശിലകള്‍ 
കണ്ടെത്തേന്ടിയിരുന്ന കൌമാരത്തില്‍ 
ഞാനെന്‍റെ പരാജയത്തിന്റെ അടിത്തറ പാകുകയായിരുന്നു .
പിന്നെ അയാളുടെ കൌമാരം അയാളോട് സംസാരിച്ചു.
നിന്‍റെ ജീവിതത്തിന്‍റെ പൂര്‍ണ ഉത്തരവാദി നീതന്നെയാണ് 
അതിനു മറ്റൊന്നിനെയും പഴിചാരിയിട്ട് കാര്യമില്ല .
അയാള്‍ വീണ്ടും സ്വൊന്തം സമയത്തെ നോക്കി പറഞ്ഞു 
സമയമേ '.............
ഈ പരാജയം എനിക്ക് തിരിച്ചറിവ് നല്‍കിയിരിക്കുന്നു 
എനിക്കൊരവസരംകൂടി തരൂ 
സമയം മറുപടി പറഞ്ഞു.
നിന്‍റെ മരണംവരെ ഞാനെന്നും നിന്‍റെ കൂടെയുണ്ടാവും .
ഫലപ്രദമായി വിനിയോഗിക്കുകയണേല്‍ ഞാനെന്നും ഇപ്പോഴും 
നിന്‍റെ അവസരങ്ങളായിരിക്കും .
നിന്‍റെ വിജയത്തിനുവേണ്ട എല്ലാ വിഭവങ്ങളുമായി .

PRINCES OF MY DREAMS

I FELL YOU IN MY BREATH 
I SAW YOU,FLYING IN THE SKY OF MY LIFE,
SLEEPING OVER THE WINGS OF MY TIME.
YOU MADE MY DREAMS ALIVE.
WHENEVER I OPENED MY BOOKS 
I SAW YOU WANDERING THERE AS ALPHABETS .\
MY DAYS GIVEN NEW NEW BIRTHS FOR YOUR BEAUTY.
YOUR BEAUTY INCREASED DAY BY DAY IN THE KINGDOM OF MY SILENT SOUL.
BUT OH......
THE PRINCES OF MY SOUL YOU ARE WITH SOMEBODY ELSE,
WHOM YOU CONTRIBUTED YOUR SOUL AND BODY.
            WRITTEN ON APRIL 11 2003


Wednesday, January 16, 2013

പ്രതീക്ഷ


എനിക്ക് നിന്നോടെന്തൊക്കെയോ പറയാനുണ്ട്‌ .
പക്ഷെ എന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ 
എന്നില്‍നിന്നകന്ന്‍ 
നിന്‍റെ ഏകാന്തതതയില്‍ നിന്‍റെ സൊന്തം 
ലോകത്ത് വിരഹിക്കുകയാണ്‌നീ .
ഈ പുസ്തകത്താളുകളില്‍ 
ഞാന്‍ എനിക്ക് നിന്നോട് പറയാനുള്ളത് 
കുറിച്ചിടുകയാണ് .
എന്നെങ്കിലും എന്‍റെ ജീവിതത്തിന്‍റെ 
ഇടവഴികളിലൂടെ നീ കടന്നുപോവുകയണേല്‍ 
നിന്‍റെ ധ്രിഷ്ടി 
ഈ താള്കളില്‍ പതിയുമെന്നും 
എന്‍റെ ഹ്ര്തയത്തില്‍ നിനക്കായി 
കാത്തുവെച്ച സ്നേഹം 
കാണുമെന്ന പ്രതീക്ഷയോടെ .

Tuesday, January 15, 2013

വ്യക്തിബന്ധം

വ്യക്തിബന്ധങ്ങള്‍ക്ക് 
പണവും പദവിയും ഒരു മാനധണ്ടമാക്കാതിരിക്കുക .
മാനധണ്ടമാക്കേണ്ട ഒരെഒരു പദവി 
അവന്‍ മനുഷ്യനാണ് എന്നതുമാത്രമാണ് .
ആ മനുഷ്യന്‍ നന്മാനിരഞ്ഞവനാണേല്‍ 
അവനിലെ നന്മയെ പകര്‍ത്താന്‍ 
അവനുമായുള്ള വ്യക്തിബന്ധം 
ഒരു നിമിത്തമാവട്ടെ .
ഇനി അവന്‍ തിന്മനിരഞ്ഞവനനെല്‌ 
അവനെ തിരുത്താന്‍ 
വ്യക്തിബന്ധം ഉപയോഗപെടുത്തുക .

മരണത്തെ സൂക്ഷിക്കുക

അയളിതിരിനെരം  മയങ്ങിപോയി.
എതിരെവന്ന വാഹനത്തില്‍ അയാളുടെ വാഹനം ചെന്നിടിച്ചു.
അവിടെ 
അയാളുടെ ജീവിതത്തിന്‍റെ അവസാനത്തെ നിമിഷം 
അയാളോട് സംസാരിച്ചു.
ഇനിയും പൂര്തീകരിക്കപെടാത്ത സോപ്നങ്ങള്‍ 
അയാളെ വിട്ടോടിപോയി.
പ്രതീക്ഷകള്‍ അവസാനിച്ചു.
എല്ലമാവസനിക്കാന്‍ ഒരു നിമിഷം 
മതിയായിരുന്നു .
ജീവിതത്തിന്‍റെ നെട്ടോട്ടത്തില്‍ 
വേഗം ചെയ്തുതീര്‍ക്കാനുള്ള ധ്രിധിയില്‍ 
ഉറക്കത്തെ പോലും മറന്നു 
അയാള്‍ ജീവിതത്തിലേക്ക് ഓടുകയായിരുന്നു 
കാത്തിരിക്കുന്നത് മരണമാനെന്നറിയാതെ .
അല്ലെങ്കില്‍ ജീവിതസുങ്ങള്‍ ആസ്വദിക്കാനുള്ള badhapaadil 
മരണത്തെ സ്മരിക്കാതെ .
മരണം തടയാനാവില്ല .
.
പക്ഷെ വിളിച്ചുവരുതാതിരിക്കാന്‍ കഴിയും 
യാത്രക്കുമുന്പ് നല്ല ഉറക്കം ഉറപ്പാക്കുക 
മരണത്തെ വിളിച്ചുവരുത്തുന്ന ധുശീലങ്ങളില്‍നിന്നൊക്കെ 
വിട്ടുനില്‍ക്കുക.

നീ തന്ന സ്നേഹം .


ശരീരത്തിലെ ധുര്‌ഗന്തമകറ്റാന്‌ അത്തര് പൂഷിയപോലെ 
എന്‍റെ മനസ്സ് നീരിപുകഞ്ഞപ്പോള്‍ 
അത് മനസ്സിന്‍റെ ശാന്തിയെ തള്ളികെടുതിയപ്പോള്‍ 
നിന്‍റെ സ്നേഹം ഒരു താരാട്ടായിവാന്നു 
മനസ്സിനു ആശ്വാസം പകര്‍ന്നു .
ഉറങ്ങി കിടന്ന എന്‍റെ തൂലികയിലെക്കു 
നിന്‍റെ സ്നേഹം ഒരിക്കലും വറ്റാത്ത 
മഷിയായി നിറഞ്ഞപ്പോള്‍ 
അവ അനശ്വരങ്ങളായ കവിതകള്‍ക്ക് 
ജന്മം നല്‍കി.
കാരുന്യമെന്തെന്നറിയാത്ത എന്‍റെ ഹ്ര്ധയത്തിനു 
നീ കാരുന്യമെന്തെന്നുപടിപ്പിച്ച ഗുരുവായി .
സൊര്‍ഗം പോലെ സുന്തരമാനിന്നെന്റെ ആത്മാവ് 
കാരണം 
നീ തന്ന സ്നേഹം 
ഇന്നെന്‍റെ ആത്മാവിന്‍റെ അന്ധരീക്ഷമയിരിക്കുന്നു 
ആ ആത്മാവിന്‍റെ സുഗന്തവും കുളിര്‍കാട്ടുമായിരിക്കുന്നു

Monday, January 14, 2013

ചിന്തകള്‍


നിന്‍റെ ചിന്തകളാണ് നീ .
ഓരോ ജീവിതസഹാജര്യതോടുമുള്ള നിന്‍റെ സംമീപനം 
നിന്‍റെ ചിന്തകളുടെ സൃഷ്ട്ടിയാണ്.
അതുകൊണ്ട് 
ചിന്തകള്‍ക്ക് മീതെ നിന്‍റെ പൂര്നനിയന്ത്രമുണ്ടാവനം.
നീ സന്തോഷവാനയിരിക്കണോ ധുക്കിധനയിരിക്കണോ 
എന്ന തീരുമാനം നിന്‍റെ ചിന്തകളുടെതകയാല്‍ 
ജീവിതത്തിനു നെഗറ്റീവ് ഊര്‍ജം നല്‍കിയ 
ഒരു ചിന്തയും നിന്നിലുണ്ടാവരുത്.
ജീവിതത്തെ ഇപ്പോഴും 
പോസിറ്റീവ് ഊര്‍ജത്തിന്റെ ശക്തിയില്‍ 
പിടിച്ചുനിര്‍ത്താന്‍ 
നിന്‍റെ ചിന്ടകല്‍ക്കുകഴിയണം.
ബഹ്യലോകതെന്തു സംഭവിച്ചാലും 
നിന്‍റെ ഉള്ളില്‍ 
സദാ വസന്തകാലം തീര്‍ക്കാന്‍ 
നിന്‍റെ ചിന്തകള്‍ക്ക് കഴിയണം .

വായന .


വായന ഒരു മരുന്നാണ്.
വായനയിലൂടെ മനുഷ്യത്മവിനു ശാന്തി ലഭിക്കുന്നു .
ചിന്തകളാല്‍ നീറിപുകഞ്ഞു നില്‍കുന്ന മനുഷ്യ മനസ്സുകളെ 
വായനയിലൂടെ സൃഷ്ട്ടിക്കപെടുന്ന ഭാവനകള്‍ കീഴടക്കുമ്പോള്‍ 
അവിടെ ചിന്തകള്‍ മാറുന്നു.
അഴുക്കുകള്‍ ശുധിയക്കിയപോലെ 
നല്ല വായനകള്‍ 
ഭാവനയുടെ ചൂലുകൊണ്ട് 
ആത്മാവിനെ ശുദ്ധിയാക്കുന്നു .

ബാല്യകാലസോപ്നങ്ങള്‍

നിന്‍റെ ബാല്യകാല സോപ്നങ്ങള്‍ സാക്ഷത്കരിക്കപെട്ടോ ?
ഒന്നു വിലയിരുത്തൂ 
അന്ന് നീ സോപ്നങ്ങള്‍ നെയ്തത് 
ഇന്നതിന്റെ വിളവെടുക്കാന്‍ വേണ്ടിയായിരുന്നു.
ഇന്നതിന്റെ വിളവ് നീ അനുബവിക്കുന്നുണ്ടോ?
അല്ലേല്‍ ഇനിയും വിലവേടുതുതുടങ്ങിയിട്ടില്ലേ?
ഇന്നും 
നീ ജീവനോടെ ഉണ്ട് എന്നതുകൊണ്ടുതന്നെ 
സോപ്നസക്ഷത്കരത്തിന് ഇനിയും 
സമയം അതിക്രമിച്ചിട്ടില്ല .എന്നോരര്തമുണ്ട്.
  part of diary 14.01.2014

മരിക്കാത്ത ബാല്യം

ആ ആടിത്തിമിര്‍ക്കുന്ന ബാല്യത്തില്‍ 
നീ നിന്‍റെ ബാല്യം കാണുക .
ആ പാടുന്ന ബാല്യത്തിന്‍റെ പാട്ടുകളില്‍ 
നീ നിന്റെ ബാല്യത്തിന്‍റെ ശബ്ദം 
ശ്രവിക്കുക.
ആ കന്നുകളില്ലൂടെ കാണുന്ന കാഴ്ച്ചകള്‍ 
നിന്റെക്കൂടി കാഴ്ച്ചകലാവട്ടെ,
നിന്‍റെ ബാല്യം 
ഒരിക്കലും മരിച്ചിട്ടില്ല .
നിന്റെ ആത്മാവിന്‍റെ അകത്തളങ്ങളില്‍ 
ഇന്നും നിന്‍റെ ബാല്യം 
ജീവിച്ചിരിക്കുന്നു 
അതേ കളികളും തമഷകലുമൊക്കെയയി.
ആ ബാല്യത്തിന്‍റെ കളങ്ങമില്ലാത്ത മനസ്സുതാന്നെയാവണം 
നിന്‍റെ ഇന്നുകളേയും നയിക്കേണ്ടത് .

Saturday, January 12, 2013

മനസാനിധ്യം

ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും 
പൂര്‍ണ മനസനിധ്യമുണ്ടാവണം .
പ്രവര്‍ത്തികള്‍ വെറും യാന്ധ്രികമാവരുത് .
മനസ്സിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍ 
വാര്തെടുതതാവനം നിന്‍റെ ഓരോ പ്രവര്‍ത്തിയും .
അപ്പോഴേ ജീവിധം അസ്വധ്യകരമവുകയുല്ലു .
പ്രവര്‍ത്തികള്‍ക്ക് ലക്ഷ്യപ്രാപ്തി ലഭിക്കുള്ളൂ .

സ്നേഹം


ജീവിതത്തിന്‍റെ ഓരോ കോണിലും 
സ്നേഹം അതിന്‍റെ അന്തരീക്ഷമാവട്ടെ .
നിനക്കര്കില്‍ വരുന്നോരോക്കെ 
ആ അന്തരീക്ഷത്തില്‍നിന്നും ശ്വോസിക്കട്ടെ .
നിന്‍റെ സ്നേഹത്തിന്‍റെ പരിമളം 
അവരുടെ മനസ്സുകളില്‍ 
വസന്തകാലം തീര്‍ക്കട്ടെ .
അവ പ്രജോധനങ്ങളും 
കവിതകളുമായി 
എന്നെന്നും അവരുടെ ഹ്ര്ധയങ്ങളില്‍ 
ജീവിക്കട്ടെ .
നിന്‍റെ ചുണ്ടുകളിലിനിന്നും വരുന്ന വാക്കുകളുടെ ഉധ്ബവം 
നിന്‍റെ മനസ്സിന്‍റെ ഉള്ളറകളിലെ സ്നെഹതില്‌നിന്നുമവട്ടെ.
നിന്‍റെ സ്നേഹത്തില്‍ വാര്‍ത്തെടുത്ത പുഞ്ചിരി 
അവരുടെ തളര്‍ന്ന ഹ്ര്ധയ്തെ ഉണര്തട്ടെ .
നിന്‍റെ ദിനങ്ങള്‍ സ്നേഹത്തില്‍ തുടങ്ങി 
സ്നേഹത്തിലൂടെ സഞ്ചരിച് 
സ്നേഹത്തില്‍ അവസാനിക്കട്ടെ.

Wednesday, January 9, 2013

കയ്മാറിയ ആത്മാക്കള്‍

കാലം അവരോടു പറഞ്ഞു 
ഇനി നിങ്ങള്‍ വേര്പിരിയുക .
കാലത്തോട് അത് പറയിപ്പിച്ചത് 
അവര്‌ക്കെറ്റവും പ്രിയപ്പെട്ടവരാകയാല്‍ 
സൊന്തം മനസ്സിനെ കേള്‍ക്കാതെ 
അവര്‍ കാലത്തിന്‍റെ ആക്ഞ്ഞ കേട്ടു .
അങ്ങിനെ 
അവര്‍ പരസ്പരം വേര്‍പിരിഞ്ഞു .
ഇരുവരും സൊന്തം സൊന്തം 
ഏകാന്തതകളിലെക്ക് തിരികെപോയി.
ഏകാന്തതയുടെ തീരത്ത് 
അവരവരുടെ നിശബ്ധഥകള്‍ അവരോടു 
സംസാരിച്ചു.
അപ്പോഴനവര്‍ അരിഞ്ഞത്,
അവളില്‍ അവന്റെ ആത്മാവും 
അവനില്‍ അവളുടെ ആത്മാവും എന്നോ കുടിയേറി പര്തിരിക്കുന്നുവെന്നു 
അവരുടെ സൊന്തം ചിന്തകളുടെയും സോപ്നങ്ങളുടെയും 
യജമാനമാരായി മാറിയിരിക്കുന്നുവെന്ന് .
പിന്നീടുള്ള മുഴുവന്‍ കലവും 
അവന്റെ ആത്മാവ് അവളിലും 
അവളുടേത്‌ അവനിലും 
ജീവിച്ചു .
ശരീരങ്ങള്‍ പരസ്പരമറിയാതെ .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...