Posts

Showing posts from 2013

പുതുപുത്തൻ നിമിഷങ്ങൾ .last diary of2013 khaleelshamras

Image
നിൻറെ ജീവിതത്തിലേക്ക്
കടന്നുവരാനൊരുങ്ങി നിൽക്കുകയാണ്
കുറേ പുതുപുത്തൻ നിമിഷങ്ങൾ .
നീ കണ്ട സൊപ്നങ്ങളുടെ സാക്ഷാത്കാരമായി ,
നിന്റെ പ്രയത്നത്തിന്
വിജയമെന്ന സമ്മാനമായി ,
നിൻറെ സ്നേഹത്തെ തട്ടിയുണർത്താനായി
കുറേ അഥിതികളേയുമായി
ആ നിമിഷങ്ങൾ ഓരോനായി
നിൻറെ ജീവിതത്തിൽ
പ്രത്യക്ഷപെട്ടുകൊണ്ടേയിരിക്കും .
നീ അലസനാവാതെ ,
ലക്ഷ്യം മറന്ന്
അവയെ തട്ടികളയാതിരിക്കുക .
ഈ നിമിഷങ്ങളിലെവിടെയോ
നിന്റെ അന്ദ്യമുണ്ട് .
നീ അവസാനിക്കുന്ന
ആ നിമിഷം വരെയുള്ള
സമയമേ നിനക്കുള്ളൂ .
അത് കളഞ്ഞു കുടിക്കരുത് .
പാഴാക്കരുത് .
നന്മ മാത്രം ചെയ്യുക ,
കളങ്കമില്ലാത്ത മനസ്സ് നിലനിർത്തി
നല്ലവനായി ജീവിക്കുക .
ജീവിതത്തിന്റെ അന്തിയിൽ
എല്ലാ മേഘലകളിലും വിജയം
കയ്വരിച്ച ഒരു ജീവിതം ഈ ഭൂമിക്ക്
സമ്മാനിക്കാൻ ,
തലമുറകൾക്ക് മാത്ര്കയാക്കാൻ
ഇവിടെ ഭാക്കിയാക്കേണ്ടതുണ്ട് .
അതിന് ഈ നിമിഷങ്ങളെ
പാഴായി പോവാതെ
ഉപയോഗപെടുത്തുക .

വസന്തകാലം .khaleelshamras diary

നിന്റെ വാക്കുകൾ
മനസ്സുകളെ വെട്ടി മുറിക്കാനുള്ള കത്തിയല്ല .
അത് മനസ്സുകളിലേക്ക്
രുചികരമായതെന്തൊക്കെയൊ ഒഴിച്ചു കൊടുത്ത
പാത്രമാവണം .
നിന്റെ ചുണ്ടുകൾ കൊപിക്കാനുള്ളതല്ല
അത് നല്ലത് പറയാനുള്ളതാണ് .
നിന്റെ ജീവിതം
ഒരു സുന്ധം പരത്തിയ പൂങ്കാവനമാവണം
അതിലൂടെ കടന്നു പോയവരൊക്കെ
ആ നറുമണം ആസ്വദിക്കട്ടെ .
നിന്റെ സമയം
ഒരു നിത്യ വസന്തകാലമാണ് .
പിറവിയിൽ തുടങ്ങി
മരണത്തിൽ അവസാനിക്കുന്ന
വസന്ത കാലം .


ആഘോഷിക്കുക ഈ ഒരു നിമിഷത്തെ .khaleelshamras diary

വരാനിരിക്കുന്ന ഒരു പുതു വർഷത്തിനായുള്ള
കാത്തിരിപ്പിലാണ് എല്ലാരും .
പുതിയ സോപ്നങ്ങൾ ,
പുതിയ പദ്ധതികൾ
അങ്ങിനെ പുതുമ നിറഞ്ഞ എന്തൊക്കെയോ
ജീവിതത്തിൽ സൃഷ്ട്ടിക്കാനുള്ള
ചിന്തകളിലാണ് മനസ്സുകൾ .
പക്ഷെ വരാനിരിക്കുന്ന ഏതൊരു
നിമിഷത്തേക്കാളും സുന്ദരമായൊരു
നിമിഷം എല്ലാരുടെയും
ജീവിതത്തിന്റെ കൈകളിൽ ഉണ്ടായിട്ടും
പഴകി തുരുമ്പിച്ചു പോവേണ്ട ഒരു നാളേക്കായി
കാത്തിരിക്കുകയാണ് .
ഈ ഒരു നിമിഷത്തെ തിരിച്ചരിയുക
വരാനിരിക്കുന്ന ഏതൊരു സമയത്തേക്കാൾ
സുന്ദരമായ ഈ ഒരു നിമിഷമാണ്
നിൻറെ പുതുവർഷത്തിന്റെ തുടക്കവും ഒടുക്കവും
നിന്റെ സോപ്നങ്ങൾക്ക്
ലക്ഷ്യ പ്രാപ്തിയിലേക്കുള്ള 
വഴി തുടങ്ങുന്നത് ,
നിന്റെ വിജയം കുടികൊള്ളുന്നത്
ഈ നിമിഷത്തിലാണ് .
അതുകൊണ്ട് ആഘോഷിക്കുക
ഈ ഒരു നിമിഷത്തെ .

ഒരിക്കലും മായാത്ത ചിത്രം .khaleelshamras

Image
വർഷങ്ങൾക്ക് ശേഷം
അവൾ അവനു മുന്നിൽ പ്രത്യക്ഷപെട്ടു .
അവൾ അവനെ അറിഞ്ഞിരുന്നില്ല
പക്ഷെ
അന്ന് ഒളികണ്ണിട്ട് അവളെ
എത്തിനോക്കിയ നാളുകളിൽ
അവൻ കണ്ട
അവളുടെ ജീവിത കഥകൾ
ഓരോനായി വിവരിച്ചു കൊടുത്തു .
അത് ഒരു സംഗീതമായി
അവളുടെ ഹ്രദയത്തിൽ മുഴങ്ങി .
അവൾ ചോദിച്ചു .
നിങ്ങൾ എന്നെ എന്തുകൊണ്ട്
ഇത്രക്ക് ഓർമിക്കുന്നു .
അവൻ പറഞ്ഞു
ജീവിതത്തിൽ അങ്ങിനെയാണ്
ഹ്രദയത്തിൽ കുറിച്ചിടാൻ
ഓരോ നിമിഷവും
എന്തൊക്കെയോ കൊണ്ട് വരും
അതിൽ മിക്കവയും
പിന്നീട് സ്വയം മാച്ചു കളയും
ചിലത് എന്നെന്നേക്കുമായി
അവശേഷിക്കും .
അതിലൊന്നാണ് നീ
എന്നിൽ ഒരിക്കലും മായാത്ത ചിത്രം .
അവൾ ആ ചിത്രം
ഈ വയ്കിയ വേളയിൽ കണ്ടു .
ഇരുവർക്കുമായി മറ്റൊരെയോ
ഇണകളാക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു .
ഈ മായാത്ത ചിത്രം തിരിച്ചറിഞ്ഞപ്പോൾ
അവൾ പറഞ്ഞു
എനിക്കൊന്നും വേണ്ട
നിങ്ങളുടെ ജീവിതത്തിന്റെ
ഭാഗമായാൽ മാത്രം മതി .

കൊള്ളയടിക്കപെട്ട മനസ്സ് khaleelshamras

Image
ശാന്തമായ മനസ്സിനുടമയായ  അവൻ ഒരു  കടൽതീരത്ത് വെച്ച്  അവളെ കണ്ടു . ഒരൊറ്റ നോട്ടം  അവളെ അവൻറെ ഹ്രദയത്തിലെ  രാജകുമാരിയാക്കി . അവളുടെ സുന്ദരമായ  ശരീരം അവൻറെ ചിന്തകളിൽ  നിറഞ്ഞു നിന്നു . അവന്റെ ഹ്രദയം അവൾക്കുമുമ്പിൽ തുറന്നു  അവൾ അതിൽ വസിക്കാമെന്നും  അവന്റേതാവാമെന്നും ഉറപ്പുനൽകി . അവൾ മനസ്സുകൾ കയ്മാറി  അവൻറെ ശാന്തമായ മനസ്സ് അവൾക്കും  അവളുടെ അശാന്തമായ മനസ്സ് അവനും  കയ്മാറി . വീട്ടിലെ ഒരുപാട് പ്രശ്നങ്ങളാൽ സാമ്പത്തികവും അല്ലാത്തതുമായ  പ്രശ്നങ്ങൾ അവളുടെ മനസ്സ്  അശാന്തമായിരുന്നു . അവൻ അവളുടെ പ്രശ്നങ്ങൾക്ക്  മരുന്നായി . സ്വൊന്തം സമ്പാത്യം മുഴുവൻ  പിന്നീട് കടമെടുത്തും  സ്വൊന്തം പ്രിയപെട്ടവളുടെ  പ്രശ്നങ്ങൾക്കുള്ള ഉത്തരമായി അവൻ മാറി . അങ്ങിനെ അവൾ പൂർണമായും  ശാന്തയായി . ശാന്തമായ മനസ്സ് സ്വന്തമാക്കിയപ്പോൾ  അവൾ അവനോട് പറഞ്ഞു  ഇനി നിനക്ക് പോവാം . അവന്റെ ഹ്രദയം പിടഞ്ഞു  അവസാനം അവന് അവളെ  കേൾക്കേണ്ടി വന്നു . കൊള്ളയടിക്കപെട്ട സ്വൊന്തം മനസ്സ്  അവളിൽ ഉപേക്ഷിച്ച് .

അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ khaleelshamras

Image
നോട്ടമെന്ന ക്യാമറയിലൂടെ  അവൻ അവളുടെ ചിത്രം  മനസ്സിൽ പകർത്തി . അവൻറെ ചിന്തകളിൽ  അവൾ ഒഴുകി ഒഴുകി നടന്നു . അവൻ മൌനിയായിരുന്നപ്പൊഴൊക്കെ  അവളുടെ ശബ്ദം  ഒരു സംഗീതമായി  അവൻറെ ഹ്രദയത്തിൽ  പെയ്തിറങ്ങുകയായിരുന്നു . ആ ഒറ്റ നോട്ടത്തിനു ശേഷം  പിന്നീടവൻ അവളെ കണ്ടതേയില്ല . പക്ഷെ ഒരുനാൾ വീണ്ടും കണ്ടുമുട്ടുമെന്നും  അന്ന് അവൻ അവൾക്കായി  പണിതുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ  പൂന്തോപ്പ്‌ അവൾക്കായി സമർപ്പിക്കാമെന്ന  പ്രതീക്ഷയോടെ  അവന്റെ ഓരോ നിമിഷത്തിലും  അവളെ നിറച്ചു . പിന്നീട് അപ്രതീക്ഷിതമായി  വീണ്ടും അവളെ കണ്ടുമുട്ടി . കൂടെ അവളുടെ ഹ്രദയം  വിലക്കുവാങ്ങിയ ഒരാളുമുണ്ടായിരുന്നു . അവന്റെ മനസ്സിൽ അവൾക്കായി  ഒരുക്കിയ പൂന്തോപ്പ്‌ വാടി  അരുവികൾ വറ്റി വരണ്ടു . എന്തൊക്കെയോ ആവേണ്ടിയിരുന്ന  അവന്റെ ജീവിത ദിശയെ  മാറ്റാൻ ഒരുക്കപെട്ട ഒരു  കെണിമാത്രമായിരുന്നു  അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ

വിശ്രമം my diary khaleelshamras

ഇന്ന് നീ രോഗിയാണ് .
രോഗ ശമനത്തിന് വിശ്രമം
അനിവാര്യമാണ് .
നിത്യേന ചെയ്യുന്ന വ്യായാമം
ഇന്നും നിർവഹിക്കാൻ
നിന്റെ മനസ്സ് വെമ്പുന്നു .
ആ വ്യായാമം
നിനക്ക് ലഭിക്കേണ്ട
വിശ്രമത്തിന് തടസ്സമാവും .
ഇന്ന് വ്യായാമം മുടങ്ങിയാൽ
നാളെയും മുടങ്ങുമോ എന്ന ആശങ്കയാണ്
ഈ രോഗാവസ്ഥയിലും
നിന്നെ അതിന് പ്രേരിക്കുന്നത് .
നാളെകളെകുറിച്ചുള്ള ആ ആശങ്ക ഒഴിവാക്കി
ഈ ഇന്നിൽ നിന്റെ ജീവിതത്തിനു
ഏറ്റവും അനിവാര്യമായതെന്തോ
അതു ചെയ്യുക .
നാളെ പൂർണ ആരോഗ്യവാനാവുമ്പോൾ
വ്യായാമം തുടരാം .
ഇന്ന് ആരോഗ്യം നിലനിർത്താനും
രോഗവിമുക്തനാവാനും
വിശ്രമിക്കുക .

മരണത്തിന്റെ പുക DR KHALEELSHAMRAS

Image
6 മാസങ്ങൾക്ക് മുമ്പ് .
            നാലു ദിവസത്തോളമായി നീണ്ടു നിൽക്കുന്ന പനിയും ചുമയുമായിട്ടായിരുന്നു പരിശോധനക്കായി 38 വയസ്സ് പ്രായമുള്ള അയാൾ എന്നെ തേടിവന്നത് .കൂടെ അയാളുടെ 6 വയസ്സായ കുട്ടിയുമുണ്ടായിരുന്നു .പരിശോധനക്കിടയിൽ അയാൾ അന്ന് വലിച്ച പുകയിലയുടെ ദുർഗന്ധം എൻറെ മൂക്കിൽ പതിഞ്ഞു .ഞാൻ കസേര കുറച്ചു പിന്നൊട്ട് നീക്കി .ഒരു വൈദികൻ സ്വൊന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമല്ലോ .
            ഏതൊരു പുകവലിക്കാരൻ വന്നാലും .അത് സ്വൊന്തം ആരോഗ്യപ്രശ്നങ്ങൾക്ക് വേണ്ടിയായാലും മറ്റുള്ളവരേയും കൊണ്ടു വന്നതായാലും അതുകൊണ്ട് ഉണ്ടാവാവുന്ന പ്രശ്നങ്ങൾ വിവരിച്ചു കൊടുക്കണമെന്നത് മെഡിക്കൽ എത്തിക്സ്ൻറെ ഭാഗമാണ് .
             പലപ്പോഴും പുകവലിക്കാരെ കാണുമ്പോൾ സഹതാപം തോണാറുണ്ട് .ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും വലിയ വില്ലനായ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അതിൽനിന്നും വിമുക്തരാക്കാൻ കാര്യമായ ഒരു സംവിധാനം നമ്മുടെ സമൂഹത്തിൽ ഇനിയും ഇല്ല എന്നതാണ് ഇതിനു കാരണം .കഴിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കേടുണ്ടെങ്കിൽ അത് കഴിക്കുന്നതിനു
വിസമ്മതിക്കുന്ന നമ്മുടെ സമൂഹം അതിലും പ്രധാനപെട്ട ശോസിക്കുന്ന വായുവിനോട് ഇങ്ങിനെ ഒരു സമീപന…

ജീവിതമാവുന്ന അരങ്ങിൽ കാണിയായി khaleelshamras

Image
നിൻറെ ജീവിതമാവുന്ന അരങ്ങിൽ
നീ കാഴ്ച്ച വെക്കുന്ന അഭിനയങ്ങൾ
കാണാൻ ആരും
കാണിയായി ഇരിക്കുന്നില്ല .
പക്ഷെ
ഈ ഭൂമിയിൽ പിറക്കാൻ
ഭാഗ്യം ലഭിച്ച
വിലപ്പെട്ട ഒരേയൊരു മനുഷ്യൻ
നിന്റെ ഓരോ
ചലനങ്ങളും വീക്ഷിക്കുന്നുണ്ട് .
ആ മനുഷ്യൻ
ഇന്ന് ജീവിക്കുന്നവരിൽ
ഏറ്റവും സുന്ദരനാണ് ,
തിളങ്ങുന്ന താരമാണ് ,
അറിവുകളുടെ സാമ്രാജ്യങ്ങൾ
കീഴടക്കാൻ പൊരുതുന്ന
യോദ്ധാവാണ് .
അത് മറ്റാരുമല്ല
നീ തന്നെയാണ് .
ആ അധിതിയെ
സംത്രിപ്തിപെടുത്തിയ
ഒരു ജീവിതം
ഈ അരങ്ങിൽ കാഴ്ച്ച വെക്കുക .

നിധി KHLAEELSHAMRAS

ഈ നിമിഷമെന്ന കൂട്ടിൽ
നിനക്കായി ഒരു നിധിയുണ്ട് .
നിന്റെ കയ്യിൽ
ആ കൂടിൻറെ തക്കോലുണ്ട് .
പ്രയത്നമെന്ന താക്കോൽ .
ആ താക്കോൽ കൊണ്ട്
ഈ നിമിഷമെന്ന കൂട്
തുറക്കുക .
ആ നിധികൾ
സ്വൊന്തമാക്കുക .
പുഞ്ചിരിയായും ,
നല്ലൊരു വാക്കായും ,
കാരുണ്യ പ്രവർത്തിയായും ,
അറിവായും
അവയെ വിതരണം ചെയ്യുക .
ആ നിധി നിൻറെ
ജീവിതത്തിന്റെ തിളക്കം കൂട്ടും .

അറിവ് KHALEELSHAMRAS

നീ നിന്നെ കേൾക്കുക .
അറിവിന്റെ സാമ്രാജ്യങ്ങളിലൂടെ
ഒരു വിദ്യാർത്തിയായി
എന്നും യാത്രയാവുക .
ഒരറിവ്‌ നേടുന്നതിന്
ആരും ഒന്നും വിലങ്ങാവരുത് .
നീ നേടിയ
അറിവ് നിന്റെ ശബ്ദമാവണം .
ആ ശബ്ദം സദാ
നിന്നെ നയിക്കണം .
അറിവ്
ഊർജ്ജവും ആനന്ദവുമാണ് .
അത്
സത്യം കണ്ടെത്താനുള്ള മാർഘമാണ് .
അത് വിമർശിക്കാൻവേണ്ടി മാത്രമാവരുത് .
തിരുത്താനും പകർത്താനുമുള്ളതാവനം .
അറിവ് നേടുക
എന്നതാവണം
നിന്റെ ജീവിതത്തിലെ ലക്ഷ്യം .

മഞ്ഞുകാലത്തിന്റെ ഓർമ്മകൾ khaleelshamras t

Image
ഡിസംബറിന്റെ കുളിർക്കാറ്റ് ശരീരത്തെ
തലോടുന്പോൾ
മനസ്സിൽ നിന്നും
മുന്പെന്നോ ഞാൻ ശേഘരിച്ചു
വെച്ച യൂറോപ്പിലെ
ദിന രാത്രങ്ങളാണ്
പുനർജനിക്കുന്നത് .
മഞ്ഞുകാലത്തിന് ഒരു പ്രശ്നമുണ്ട്
ആ കാലത്ത് ജീവിക്കുമ്പോൾ
ഇതൊന്നു കഴിഞ്ഞെങ്കിൽ
എന്ന് കരുതും.
പക്ഷെ പോയി കഴിയുമ്പോഴാണ്
അറിയുക .
ആത്മാവ് നിറയെ  മഞ്ഞുകാലം
ഒരുപാട് സമ്മാനങ്ങളും
ഭാക്കിയാക്കിയാണ്
പോയ്മറഞിരിക്കുന്നത് എന്ന സത്യം .
പിന്നീടുള്ള കാലങ്ങളിൽ
ആത്മാവ് ഭക്ഷണം
കണ്ടെത്തുന്നതും
ഈ സമ്മാനപൊതികളിൽനിന്നാണ് .
കവികൾക്ക്
അക്ഷരങ്ങളും
കാമിതാക്കൾക്ക്
സ്നേഹത്തിന്റെ വസന്തവും
ഒക്കെ ആ ഇറ്റിറ്റു വീണ
മഞ്ഞു കണങ്ങളിലുണ്ടായിരുന്നു .
അന്ന് ഞാനതറിഞ്ഞില്ല
കാരണം ആ കൊടും തണുപ്പിൽ
മരവിച്ചു വിറച്ച എന്റെ
ശരീരത്തിനെവിടെയായിരുന്നു
അതൊക്കെ കാണാനും കേൾക്കാനും
നുകരാനും സമയം .
തൂവെള്ളയിൽ പൊതിഞ്ഞ
ആ മരങ്ങളും കത്രീടലുകളും
വെള്ളത്തെ ഉമ്മവെച്ചു മൂടി
അതിനു മീതെ
നടക്കാൻ പാകത്തിലാക്കിയ
അരുവികളും .
കട്ടിയുള്ള കോട്ടിട്ട്
മഞ്ഞിൽ കാലെടുത്തുവെച്ച്
നടന്നു നീങ്ങിയപ്പോൾ
എവിടെന്നൊക്കെയോ വന്ന
മഞ്ഞുകട്ടകൾ കൊണ്ടുള്ള ആ ഏറുകൾ
ഒരിക്കൽകൂടി കിട്ടിയെങ്കിൽ
എന്ന് ആശിച്ചു പോവുകയാണ് .
ആ ഏറുകൾ ദേശ്യംകൊണ്ടായിരുന്നില…

നിന്റെ പുസ്തകം khaleelshamras

പിറവി നിന്നിൽ
ഒരു തൂലികയേൽപ്പിച്ചു .
ആ തൂലികയെ ജീവിതമെന്നു വിളിച്ച് .
അതേ പിറവി
നിനക്കായി
ഒരു പുസ്തകവും
സമ്മാനിച്ചു .
സമയമെന്ന പുസ്തകം .
പിറവിയിൽ
ആ താളുകൾ
ശൂന്യമായിരുന്നു .
പിന്നെ നീ
ജീവിതമെന്ന തൂലികകൊണ്ട്
ആ താളുകളിൽ
എന്തൊക്കെയോ
കുറിച്ചിടാൻ തുടങ്ങി .
ഇനി മരണം
വരും .
നീ കുറിച്ചിട്ട
നിന്റെ പുസ്തകം
തിരികെ വാങ്ങാൻ .
ആ പുസ്തകത്തിന്‌
മാർക്കിടാൻ .

മരണവാർത്ത khaleelshamras

ഒരുപാട് മരണവാർത്തകൾ
നിത്യേന നിന്റെ
കാതുകളിലെത്തുന്നു .
പക്ഷെ
നിന്റെ കാതുകളിലെത്താത്ത
ഒരേയൊരു
മരണവാർത്തയെ കുറിച്ചുമാത്രം
നീ ഓർക്കുന്നുപോലുമില്ല .
നീയല്ലാത്തവരുടെ
കാതുകളിൽ എത്താൻ
പോവുന്ന ആ വാർത്തയുടെ
ദിവസം
ചർച്ച ചെയ്യപെടുന്നത്
നിന്നെ കുറിച്ചായിരിക്കും .
നീ ചെയ്ത നന്മകളെ സമൂഹം പുകഴ്ത്തും
നീ നല്ലൊരു
രക്ഷിതാവായിരുന്നോ
എന്ന് നിന്റെ കുടുംബത്തിൽ
ചർച്ച ചെയ്യപെടും .
ആ ഒരു
ദിവസം
നിന്നെ കുറിച്ച് നല്ലതുമാത്രം
ചർച്ച ചെയ്യപെടാൻ
നീ ഇപ്പോൾ
എന്തൊക്കെ ചെയ്യുന്നു ?
നിന്റെ മരണവാർത്ത
മറ്റുള്ളവരുടെ കാതുകളിലെത്തുന്ന
ആ ദിവസം
നല്ലതുമാത്രം കേൾപ്പിക്കാൻ
ധന്യമായൊരു ജീവിതം
നീ ജീവിക്കുന്ന
ഈ ഇന്നുകളിൽ
കാഴ്ച്ചവെക്കുക .


മനസ്സിലെ മാലിന്യങ്ങൾ khaleelshamras.my diary

ഇന്നത്തെ നിൻറെ മനസ്സിനെ
അലട്ടുന്ന വിഷയങ്ങളൊന്നും
ഇന്നലെകളിൽ
ജീവിച്ച ഒരു
മനുഷ്യനേയും അലട്ടിയിരുന്നില്ല .
നാളെകളിൽ
നിനക്ക് ശേഷം
വരനിരിക്കുന്നവർക്കും
ഇതൊന്നും ഭാതകമല്ല .
ഈ പ്രശ്നങ്ങൾ
നിന്റെ ചുറ്റും
ജീവിക്കുന്നവരും
ഇതൊന്നും അറിയുന്നില്ല .
പിന്നെ ആർക്കുവേണ്ടി
നീ ഈ മാലിന്യങ്ങളുടെ ഭാരം
തലയിൽ കയറ്റിവെക്കുന്നു ?
മനസ്സിന്റെ
ശാന്തിക്ക് വിലങ്ങാവുന്ന
ചിന്തകളെ ഉപേക്ഷിക്കുക .
അത് നിന്നിലെ
മാലിന്യങ്ങളാണ് .
അത് ചീഞ്ഞു നാറുന്നത്
നിന്നിൽ മാത്രമാണ് .

അവസാന നിമിഷം my diary khaleelshamras

ഈ കാഴ്ച്ചകൾ
നിന്റെ ജീവിതത്തിലെ
അവസാന കാഴ്ച്ചകൾ ആണെങ്കിലോ .
നിന്റെ ഈ വാക്കുകൾ
നിന്റെ അവസാന വാക്കുകൾ
ആണെങ്കിലോ .
ഇത് നിന്റെ ജീവിതത്തിന്റെ
അവസാന നിമിഷങ്ങളാണെങ്കിലൊ .
അവയെ കളഞ്ഞുകുടിക്കാൻ നീ ഇഷ്ടപെടുമോ.
അനാവശ്യ ചർച്ചകളിൽ മുഴുകുമോ .
നീ കുറ്റപെടുത്തികൊണ്ടേയിരിക്കുമോ .
ഓർക്കുക .
ഈ ഒരു നിമിഷം
ഭൂമിയിൽ പലരുടേയും
അവസാന നിമിഷമായിരുന്നു.
ഒരു പക്ഷെ നിന്റെതുമാവാമായിരുന്നു .
അടുത്ത നിമിഷം
നിനക്കുള്ളതായാലോ .
ഇതെന്റെ ജീവിതത്തിന്റെ
അവസാന നിമിഷമാവാമെന്ന ബോധത്തോടെ
ജീവിക്കുക .
 .

കൊച്ചു കാര്യങ്ങൾ my diary khaleelshamras

കൊച്ചു കൊച്ചു
കാര്യങ്ങൾ നൽകുന്ന
വലിയ വലിയ
സന്തോഷങ്ങൾ ആസ്വൊദിക്കുക .
വലിയ വലിയ
കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ
നിന്റെ ഈ കൊച്ചു നിമിഷത്തിൽ
നിനക്കു മുമ്പിലെ
ഈ കൊച്ചു ജീവിതത്തിലെ
കൊച്ചു കാര്യങ്ങൾ
ഭംഗിയായി
നിർവഹിക്കുക .
ഈ ഒരു കൊച്ചു നിമിഷത്തിന്റെ
കാര്യം മാത്രം നോക്കുക
എന്ന ഒന്നേ നിനക്കു
ചെയ്യാനുള്ളൂ .

വായന my diary khaleelshamras

വായന ഒരു കണ്ണാണ് .
നീ കാണാൻ കൊതിച്ച
എന്നാൽ നിൻറെ കാഴ്ച്ചകൾ
ചെന്നാത്തയിടങ്ങളെ
നിന്നെ പരിജയപെടുത്തിതന്ന കണ്ണ് .
നീ നേരിട്ടു കണ്ട കാഴ്ച്ചകളൊക്കെ
നിൻറെ മനസ്സിലെ
ഓർമകളുടെ കവലറയിലേക്ക്
യാത്രയായപ്പോൾ
പക്ഷെ നീ വായനയിലൂടെ കണ്ട കാഴ്ച്ചകൾ
ഇന്നും നിനക്ക് മുമ്പിൽ
ഏതോ പുസ്തകതാളുകളിൽ
ജീവസ്സുറ്റതായി നിൽക്കുന്നു .
ആവശ്യമുള്ളപ്പോഴൊക്കെ
നിനക്കാ കാഴ്ച്ചകൾ വീണ്ടും കാണാം .
വായന
ഒരു കേൾവിയാണ്
കാലങ്ങൾക്കപ്പുറത്ത് നിന്ന്
നീ കേൾക്കാൻ കൊതിച്ച ശബ്ദങ്ങളൊക്കെ
നിനക്കതിൽനിന്നും കേൾക്കാം .
വായന ഒരു രുചിയാണ്
ആത്മാവ്
പലപ്പോഴായി
ആ രുചി തൊട്ടറിയുന്നു .
വായന ശീലമാക്കുക .

മുഴുകൽ khaleelshamras diary

രാഷ്ട്രീയ നിലപാടുകളാവാം
അതിൽ ചർച്ചകളുമാവാം .
പക്ഷെ അത് നിന്റെ
മനശാന്തിയെ
നശിപ്പിക്കരുത് .
അത് നിന്നിൽ
പകയുടെ
തീ പടർത്തരുത് .
അങ്ങിനെയൊക്കെ
ഉണ്ടാവുന്നു വെങ്കിൽ
അതില്നിന്നും മാറിനിൽക്കുക .
നിനക്ക് ചേർന്നതല്ല
അത് എന്ന് മനസ്സിലാക്കുക .
നീ ചെയ്യുന്ന
ഒരു കാര്യവും
നിൻറെ മനശാന്തി
തല്ലികെടുത്തിയവയാവരുത് .
തല്ലികെടുത്തുന്നുവെങ്കിൽ
നിനക്ക് സന്തോഷം നൽകിയ
കാര്യങ്ങളിൽ മുഴുകുക .


കാവൽക്കാരൻ khaleelshamras

നിൻറെ ജീവിതത്തിന്റെ
സമയമാവുന്ന കവാടത്തിനു മുമ്പിൽ
ഒരു കാവൽകാരനെ നിയമിക്കുക .
നിൻറെ മനശാന്തി
തല്ലിതകർത്ത
എന്തെങ്കിലും ആരെങ്കിലും
വന്നാൽ .
അവയെ നിൻറെ
സ്വൊർഗംപോലെ
സുന്തരമായ
മനസ്സിലേക്ക് കടത്തിവിടാതെ
ആ കാവൽക്കാരൻ
തിരിച്ചയക്കട്ടെ .
നിന്റെ മനസ്സിന്
കുളിർമ നല്കിയ
എന്തിനെയും ആരെയും
നിന്റെ ജീവൻറെ
ഉള്ളറകളിലേക്ക് പ്രവേശിപ്പിക്കട്ടെ .
നിനക്കു ചുറ്റും
മനസ്സുകൾ ചൂടു പിടിച്ചിരുന്നാലും
നിന്റെ സ്വൊന്തമായ
നിന്റെ ആത്മാവിലെ
ഒരിക്കലും മരിക്കാത്ത
വസന്തകാലം നിലനിർത്തുക .

സന്തോഷത്തിന്റെ വായു khaleel shamras diary

ഒരു കൂട്ടർ പരാജയപെടുന്പോൾ  മറ്റൊരു കൂട്ടർ വിജയിക്കുന്നു. വിജയിച്ചവർ സന്തോഷത്തിന്റെ  മാനസിക അന്തരീക്ഷത്തിലേക്ക്  പ്രവേശിക്കുന്പോൾ   പരാജയപെട്ടവർ  സ്വൊയം ദുഘത്തിന്റെ  ആഴ കടലിലേക്ക്‌ എടുത്തു ചാടുന്നു .   അവരുടെ മാനസികാന്തരീക്ഷം    പ്രശ്നമയമാവുന്നു .  തന്റെ പരാജയത്തിനു  തിരുത്തലുകൾക്ക് ശ്രമിക്കുന്നതോടൊപ്പം  സ്വൊന്തം സഹോദരന്റെ വിജയത്തിലും  സന്തോഷിക്കാനുള്ള നല്ല മനസ്സുണ്ടായാൽ  മനസികാന്തരീക്ഷം മാറാതെ  എന്നും സന്തോഷത്തിന്റെ  വായു ശ്വോസിക്കാൻ കഴിഞ്ഞേനെ . ആ നല്ലവായു ശ്വോസിക്കലാവണം  നിന്റെ ജീവിതത്തിന്റെ മാർഘം . ദുഖത്തിന്റെ ചീത്ത വായു  നിന്നെ രോഗിയാക്കും.

ഇന്ത്യൻ മനസ്സുകളിൽ പൊട്ടിവിടർന്ന റോസാപൂ വിപ്ലവ0. KHALEELSHAMRAS

Image
ഈ വിജയം
പ്രതികരണശേഷി രാഷ്ട്രീയാ അടിമത്വത്തിന്റെ  ചങ്ങലകളിൽ ബന്തിക്കപെട്ടുപോയ  ഒരു ജനതയുടേതാണ് . അവർ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു  മനസ്സിനുള്ളിൽ ഒതുക്കിവെച്ചിരുന്ന  എന്നാൽ പറയാൻ  കൊതിച്ചവയെ  ആരെയും ഭയപെടാതെ  വിളിച്ചോതിയതാണ്‌ ഈ വിജയം . ഇനിയും ഞങ്ങളുടെ സമ്പത്ത്  നിങ്ങൾക്ക് കട്ടു മുടിക്കാനുള്ളതല്ല  എന്ന താക്കീതാണ്  ആം ആത്മി പാർട്ടിയുടെ ഈ വിജയം . ഇത് മാണ് . ഞങ്ങൾ ആരുടേയും  അടിമകളല്ലെന്നും  രാഷ്ട്രത്തോട്‌ നീതി പുലർത്തുന്ന , ആരോടും വിവേചനം കാട്ടാത്ത , നന്മക്കായി നിലകൊള്ളുന്ന  ഒരു സംഘത്തെ  ഞങ്ങൾ തിരഞ്ഞെടുക്കാൻ  പോവുകയാണെന്ന സൂചനയാണ്  ഈ വിജയം . ജനത്തെ മറന്ന , ജനത്തെ പലതരങ്ങളായി വേർതിരിച്ച , മുതൽ കട്ടു നശിപ്പിച്ച , നല്ലവന്റെ മുഖം മൂടിയണിഞ്ഞു  നമ്മെ  പറ്റിക്കുന്ന  ഒരായിരം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ  അവയിലൊന്നാവാതെ  നമ്മുടെ ശബ്ദമായി  ആം ആദ്മി പാർട്ടി നിലനിൽക്കട്ടെ . ഇന്ത്യയിൽ വിരിയാനിരിക്കുന്ന  രാസപൂവിപ്ലവമായി ഈ വിജയം മാറട്ടെ .

നിന്റെ രക്തസാക്ഷികൾക്കായി khaleelshamras.

കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തപോലെയായിപ്പോയോ
നിന്റെ കരങ്ങളിൽ ഈ ജീവിതമെന്ന നിധി യേൽപ്പിച്ചിടട്ട് .
നീ പിറന്നു വീണപ്പോൾ
രക്തസാക്ഷികളായ
കോടാനു കോടി പുംഭീജങ്ങളിൽ
വേറെ ഒന്നിന്റെ
കരങ്ങളിലായിരുന്നു
ഈ നിധി
ലഭിച്ചിരുന്നതെങ്കിൽ
ഇവിടെ ഒരു പ്രതിഭ പിറന്നേനെ .
സ്നേഹം മാത്രം മനുഷ്യരാശിക്ക്
കയ്മാറിയ
ഒരു തങ്കകുടത്തെ കണ്ടേനെ .
അറിവിന്റെ സാഗരങ്ങളിലൂടെ
അന്വേഷണത്തിന്റെ കപ്പലിലൂടെ
സദാ സഞ്ചരിച്ച
ഒരു യാത്രികനെ കണ്ടേനെ .
അഴിമതി വിമുക്തനായ
ഒരു നായകനെ കണ്ടേനെ .
വിവേചനം കാണിക്കാത്ത
ഒരു മനുഷ്യ സ്നേഹിയെ കണ്ടേനെ .
അവർക്കൊക്കെ ജീവിക്കാനുള്ള
അവസരം നഷ്ടപെടുത്തി
നീയിവിടെ ജീവിക്കുന്നുവെങ്കിൽ
ഇനിയും നീ മരിച്ചിട്ടില്ലെങ്കിൽ .
നിനക്ക് വേണ്ടി രക്ത സാക്ഷികളായ
പിറക്കാതെ പോയ ആ
കോടാനുകോടി
മനുഷ്യർക്കായി
നീ ജീവിച്ചേ പറ്റൂ .
ജീവിതമെന്ന ഈ നിധി
നല്ലതിനായി വിനിയോകിച്ചേ പറ്റൂ .

ആദർശം khaleelshamras my diary

മനുഷ്യന്റെ ഉൽപത്തി തൊട്ടേയുള്ള
ആദർശമെന്നു പറയുന്നു .
എന്നിട്ട് കുറച്ച് മരിക്കേണ്ട
ഈ വിശാല പ്രപഞ്ചത്തിലെ
കീടങ്ങളായ കുറച്ചു മനുഷ്യർ
അതിന്റെ അവകാശമേറ്റെടുക്കുന്നു .
മണ്ടന്മാരായ ഒരു പറ്റം ജനക്കൂട്ടം
പ്രപഞ്ചത്തിനാകമാനവും
മനുഷ്യർക്കും അവതരിക്കപെട്ട
ആ ആദർശത്തിന്
അറിവുള്ള ആദരിക്കപെടേണ്ട
മനുഷ്യ കീടങ്ങളുടെ
പേര്  ചാർത്തുന്നു .
ഈ കാലഘട്ടത്തിലെ
കുറേ മനുഷ്യർ
എന്നോ നിലവിൽ വന്ന ഒരാദർശത്തിനു വേണ്ടി
തർക്കികുമ്പോൾ
നാം ഇവരെ കണ്ടില്ലെന്നു നടിക്കുന്നതല്ലേ നല്ലത് .
ആ ആദർശം അവതരിപ്പിച്ചവരിലേക്ക്
നേരിട്ട് മടങ്ങുന്നതും
അവർ പിന്തുടർന്ന
അതെ രീതിയിൽ
മറ്റു നാമങ്ങളൊന്നും ചാർത്താതെ
പിന്തുടരുന്നതുമല്ലേ നല്ലത് .

പരാജയം khaleel shamras diary

പരാജയം ഒരു ഗുരുവാണ് .
അവിടെ നിന്നും വിജയത്തിലേക്കുള്ള
ദിശ കാണിച്ചുതരുന്ന ഗുരു.
താൻ സഞ്ചരിക്കുന്ന ദിശ
തെറ്റായ വഴിയിലാണെന്ന്
പലപ്പോഴും സഞ്ചാരി അറിയാറില്ല .
പരാജയത്തിന്റെ രുചി അനുഭവിച്ചറിയുന്പോഴാണ്
പലപ്പോഴും സഞ്ചാരി
വ്യതിചലിച്ചു പോയ തന്റെ വഴി തിരിച്ചറിയുന്നത്‌ .
ആ നിമിഷം തന്റെ യാത്രയുടെ ദിശ
നേർവഴിയിലേക്ക് തിരിക്കാൻ തയ്യാറയാൽ
പിന്നീട് ജീവിതത്തിന്റെ
അവസാന കണക്കുക്കൂട്ടലുകൾ
നടക്കുന്ന ഒരു ദിവസം
മുന്പുണ്ടായ പരാജയം
ഒരനുഗ്രഹമാവും .
നീ പരാചിതനാണെങ്കിൽ
തിരുത്തലുകൾക്ക് തയ്യാറാവുക.
ആവർത്തിക്ക പെടാതിരിക്കാനുള്ള
തിരുത്തലുകൾക്ക് .

നിമിഷത്തെ പറിച്ചിടുക .diary khaleelshamras

നിനക്കൊന്നും നഷ്ടപെട്ടിട്ടില്ല .
എല്ലാം നഷ്ടപെട്ടെന്ന തോന്നലാണ്
യഥാർത്ഥത്തിൽ നിന്നെ പരാജയത്തിലേക്ക്
നയിക്കുന്നത് .
എനിക്ക് വേണ്ടെതെല്ലാം
എന്റെ സമയത്തിൻ
കയ്കളിലുണ്ട്
എന്ന തിരിച്ചറിവും
പ്രയത്നത്തിന്റെ കരങ്ങളാൽ
അവയെ സ്വീഗരിക്കുകയുമാണ്
നീ ചെയ്യേണ്ടത് .
മുമ്പും പിമ്പും നോക്കാതെ
നീ ജീവിക്കുന്ന ഈ നിമിഷത്തിലേക്ക്‌
നോക്കുക .
ഏറ്റവും കരുത്തുറ്റതും .
വിലപിടിപ്പുള്ളതുമായ
ഈ നിമിഷം നിനക്കു സ്വൊന്തമാണ് .
മൊത്തത്തിലായി
ഈ ഒരു നിമിഷത്തെ
വിജയത്തിന്റെ കോട്ടയിലേക്ക്
പറിച്ചിടുക .

പഠനം khaleelshamras

വിമർശനങ്ങളിൽ  പലപ്പോഴും
അസൂയയുടെ കറ പുരണ്ടിട്ടുണ്ടാവും .
ആരെങ്കിലും വിമർശനത്തെ മാത്രം
ആദർശമാക്കുന്നുണ്ടെങ്കിൽ
വിമർശിക്കാത്തവരെ ആദർശവിരുദ്ധരായികാണും .
അതാണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് .
പക്ഷെ
നിന്റെ ജീവിതത്തിനു
ലഭിച്ച ഈ ഇത്തിരിപോന്ന സമയം
വിമർശിച്ചിരിക്കാൻ വേണ്ടി മാത്രമുള്ളതല്ല .
അത് യോജിക്കേണ്ടയിടങ്ങളിലെല്ലാം ഒന്നിച്ചു
പ്രവർത്തിക്കാനുള്ളതാണ് .
നന്മയിലും കാരുണ്യത്തിലും സേവനത്തിലുമെല്ലാം
കൂട്ടായ്മ ഉണ്ടാക്കാനുള്ളതാണ് .
പരസ്പരം സ്നേഹിക്കാനുള്ളതാണ് .
അറിവിന്റെ സാമ്രാജ്യങ്ങൾ
കെട്ടിപടുക്കാനുള്ളതാണ് .
നിനക്കിഷ്ടപെട്ട വിഷയങ്ങളിൽ
ആ വിഷയത്തെ വിമർശിക്കുന്നവരിൽനിന്നല്ല
അറിവ് നേടേണ്ടത് .
ആ ആദർശം  ഉൾകൊണ്ടവരില്നിന്നുമാവണം
അറിവ് കണ്ടെത്തേണ്ടത്‌ .
ആ അറിവ് നേടിയശേഷം
എന്തുകൊണ്ട് വിമർശിക്കപെടുന്നു
എന്നത് പഠിക്കുക .
അത് മറ്റൊരാളോട്
പകതീർക്കാൻ വേണ്ടിയോ
അനയ്ക്യമുണ്ടാക്കാൻ വേണ്ടിയോ
ആവരുത ആ പഠനം .
അറിവിനു വേണ്ടി മാത്രമാവണം
അതിലെ നന്മ പകർത്താനും .

വിപരീതബുദ്ധി khleelshamras

അങ്ങ് മുകളിൽ
സതാ എല്ലാറ്റിനെയും കണ്ടുകൊണ്ടു
അതിനെ നിയന്ത്രിക്കുന്ന
ഒരു രക്ഷിതാവിന്‌ വേണ്ടിയാണോ
ഇവിടെ മനുഷ്യർ തർക്കിച്ചു കൊണ്ടിരിക്കുന്നതും
ഭിന്നിക്കുന്നതും .
ഇതൊക്കെ അവൻ കാണുന്നു എന്ന
ബോധ മുള്ളരാൾ
അങ്ങിനെ ചെയ്യുമോ .
അല്ലെങ്കിൽ അങ്ങിനൊരു ദൈവമുണ്ടെന്ന
ബോധം ഇവർക്കൊന്നുമില്ലേ .
മനുഷ്യ ശരീരത്തിലെ ഓരോ കോശവും
ഭൂമിയിലെ ഓരോ സൂക്ഷ്മ ജീവികളും
വലിയ ജീവികളും
നക്ഷത്രങ്ങളും ഗ്രഹങ്ങളും
അവന്റെ ആക്ഞ്ഞക്കനുസരിച്ചു
ജീവിക്കുന്നു വെന്നു പഠിപ്പിക്കുന്നവർ തന്നെ
അതിനു വിപരീതമായത് ചെയ്യുന്നു .
എല്ലാം അവനിലർപ്പിക്കണമെന്ന്
വാതോരാതെ സംസാരിക്കുന്നു
എന്നിട്ട് സൃഷ്ടികളെ പ്രാർത്ഥനയിൽപോലും
പങ്കാളിയാക്കുന്നു .വർഷാന്തിയിൽ khaleelshamras

ഈ ഒരു വർഷം അതിന്റെ അന്തിയെലെത്തി നിൽക്കുന്നു . ഒരു പുതുവത്സര പുലരിയിൽ  ഒരു പാട് പുതുപുത്തൻ സ്വൊപ്നങ്ങൾക്ക്  നീ പിറവികൊടുത്തിരുന്നു . ഒരു മാറ്റങ്ങൾക്ക്  നീ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു . ഈ അന്തിയിൽ  നിന്റെ പദ്ധതികൾ എവിടെയെത്തിയെന്ന്  വിശകലനം ചെയ്യുക . ഈ വർഷത്തിന്റെ അന്തിയിലും  നീ ജീവിക്കുന്നു എന്നതിനാൽ  നിന്റെ സ്വൊപ്നങ്ങളെ  ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ  നീ കൂടുതൽ കരുത്താർജ്ജിക്കേണ്ടിയിരിക്കുന്നു . അനാവശ്യ കാര്യങ്ങളിലേക്ക് ചിന്തകളെ  തിരിച്ചു വിടാതെ  അവയെ നിന്റെ ലക്ഷ്യത്തിൽ  സമാധാനാന്തരീക്ഷത്തിൽ  ഉറപ്പിച്ചു നിർത്തേണ്ടിയിരിക്കുന്നു .

അഴുക്ക് my diary.dec 1 2013 khaleelshamras

നിൻറെ  മനസ്സമാധാനം നഷ്ടപെടുത്തുന്ന
സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക .
നിന്റെ സമയത്തെ കൊല്ലാകൊലചെയ്യുന്നതല്ലാത്തതും
നിന്നിൽ അറിവിനെ നിറച്ചതുമായ
ചർച്ചകളിൽ പങ്കാളിയാവുക ,
ആ ചർച്ച
നിന്നിലെ സമാധാനത്തിന്റെ
ആന്തരിക കാലാവസ്ഥയെ
ഇല്ലാതാക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ .
നിനക്കു ചുറ്റും
ചിന്തകളുടെ സുനാമിയാണ്
ഓരോരോ മനസ്സിൽനിന്നും
വാക്കുകളും പ്രവർത്തികളുമായി
അവ പുറത്തുവരുന്നു .
അവരിലെ ചിന്തകളിൽ
കലർനിരിക്കുന്ന അഴുക്ക് നീ കാണുന്നില്ല .
വാക്കുകളേ നീ ശ്രവിക്കുന്നുള്ളൂ
പ്രവർത്തികളേ നീ കാണുന്നുള്ളൂ .
ഓരോരോ ആദർശത്തിന്റെ പേരിലാണ്
അവരീ ചിന്തകളുടെ അഴുക്ക്
മനോഹരമായ കൂടുകളിലാക്കി
അവ മാർക്കെറ്റ് ചെയ്യുന്നത് .
ഏത് എടുക്കണമെന്നറിയാതെ
നീ നട്ടം തിരിയുന്നു .
പക്ഷെ നീ അറിയുക
പൊതിയെത്ര മനോഹരമായാലും
അതിനുള്ളിൽ അഴുക്കാണ് .
വൈരാഗ്യത്തിന്റെ ,
അസൂയയുടെ ,
സാമ്പത്തിക മോഹത്തിന്റെ ,
പതവിയുടെ ഒക്കെ അഴുക്കുകൾ .
ഓരോ മനസ്സുകളിൽ നിന്നും
സമൂഹത്തിലേക്കൊഴുകുന്ന ഈ
അഴുക്കുകൾക്കായി
നിന്റെ സമയം നഷ്ടപെടുത്താതിരിക്കുക .

നിന്റെ വഴിയിൽ khaleelshamras

നിന്റെ ജീവിതം ഇനിയും
നഷ്ടപെട്ടുപോയിട്ടില്ല .
കാരണം നീ ഇന്നും മരിച്ചിട്ടില്ല .
പ്രായവും സമയവും നീ നോക്കേണ്ട
അതൊന്നും ;നിനക്കുള്ളതല്ല .
നിനക്കുള്ളത് നിന്റെ
ജീവിതവും അതിന്റെ
ഘടികാരവുമാണ് .
ജനനത്തിൽ തിരിയാൻ തുടങ്ങി
മരണത്തിൽ
അതിന്റെ സൂചി
നിലക്കും .
അതിനിടയിൽ
നിനക്കു ചെയ്യാനുള്ളവയൊക്കെ
ചെയ്തു തീർക്കണം .
ചുറ്റുപാടിലേക്ക് നോക്കാതെ
പുതിയ പുതിയ
ലക്ഷ്യങ്ങൾക്ക്
പിറവി കൊടുക്കുക .
ആ ലക്ഷ്യപ്രാപ്തിയിലേക്ക്
നീയുണ്ടാക്കിയ
പ്ലാനിലൂടെ യാത്രയാവുക .
നിന്നെ നിൻറെ വഴിയിൽനിന്നും
തെറ്റിപ്പിക്കാൻ ഇവിടെ ആരുമില്ല .
തെറ്റി പോവുന്നുവെങ്കിൽ
അതിനുത്തരവാതി നീ മാത്രമാണ്‌ .
നിധി .khaleelshamras

മരണത്തോടെ അവസാനിക്കുന്ന
നിന്റെ ജീവിതത്തോടുള്ള
സമീപനം മാറ്റുക .
പിറവിയിൽ നിനക്കു
ലഭിച്ച ഒരു നിധിയാണ്
നിന്റെ ജീവിതം .
നിനക്ക് വേണ്ടത്രയും
ഉപയോഗപെടുത്തി
മരണത്തിന്റെ കയ്കളിലേക്ക്
തിരിച്ചേൽപ്പിക്കേണ്ട നിധി .
മരണത്തിനു മുമ്പേ
ആ നിധി വലിച്ചെറിയല്ലേ .

മരണം മറക്കാതിരിക്കുക khaleelshmaras my diary

എല്ലാവരുടേയും മരണത്തെ
കുറിച്ച് ചിന്തിക്കാൻ നിനക്ക് കഴിയുന്നു .
പക്ഷെ നിന്റെ മുന്നിലുള്ള
നിന്റെ മരണം മാത്രം നിനക്ക് കാണാൻ
കഴിയുന്നില്ല .
അതുകൊണ്ടാണ് നിന്റെ
സമ്പത്തിനോടുള്ള ആർത്തി
അവസാനിക്കാത്തത്
സമയം കളഞ്ഞുകുളിക്കുന്നത് .
അനീതി കാണിക്കാൻ മടിക്കാത്തത് .
മറ്റുള്ളവരുടെ മരണവാർത്ത കേട്ട്
നീ കണ്ണുനീർ പോലിക്കുന്നു ,
നിനക്കായും പൊലിക്കപെടുന്ന
ഒരു ദിവസം ഉണ്ടെന്നത്
മറക്കാതിരിക്കുക .

ജയിലറ .khaleelshamras

ഓരോ മനുഷ്യശരീരവും
ഓരോ ജയിലറയാണ്
ഓരോരോ ആത്മാക്കളെ
ബന്തനസ്ഥനാക്കിവെച്ച ജയിലറ .
ആ ഭിത്തികൾ ഭേദിച്ച്
ഒരാൾക്ക് മറ്റൊരാളെ കാണാൻ
കഴിയുന്നില്ല .
ഓരോരുത്തരും സ്വൊന്തം
ചിന്തകൾ തീർത്ത കുടുസ്സായ
ലോകത്ത് ജീവിച്ചു തീർക്കുന്നു .
സ്നേഹവും കാരുണ്യവും
എല്ലാം
ജയിലറയിൽനിന്നുമുള്ള
താൽകാലിക മോചനമാണ് .
ഇരു ആത്മാക്കളെ
പരസ്പരം
കണ്ടറിയലാണ്
സ്നേഹിക്കുമ്പോഴും
കരുണ കാണിക്കുമ്പോഴും
സംഭവിക്കുന്നത് .

സമയമാവുന്ന പാനപാത്രം khaleelshamras

ചിലത് നേടിയെടുക്കാൻ
മറ്റു ചിലത് ത്യചിക്കേണ്ടിവരും .
ഈ ജീവിക്കുന്ന സമയം
മാത്രമേയുള്ളൂ
നിനക്ക് കർമങ്ങൾ കൊണ്ട് നിറക്കാൻ .
സമയമാവുന്ന പാന പാത്രത്തിൽ
നിനക്കേറ്റവും സംതൃപ്തി
നൽകിയവയും
നിന്റെ ജീവിതത്തിലേക്ക്
വിജയം കൊണ്ടുവരുന്നവയുമായ
കാര്യങ്ങൾ മാത്രം നിറക്കുക .
ഓരോ നിമിഷത്തിലും
നീ ചെയ്തുതീർക്കേണ്ട
ആദ്യ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക .

ആത്മാവില്ലാത്ത മതസംഘടനകൾ khaleelshamras

മതത്തിന് ഒരാത്മാവും ശരീരവുമുണ്ട് .
പക്ഷെ മിക്ക മതസംഘടനകൾക്കും
മതത്തിന്റെ ശരീരമേ ഉള്ളു
ആത്മാവില്ല .
അതുകൊണ്ടാണ് അവർ
മറ്റുള്ളവർക്ക് ശാന്തിയോതുന്നതിന്
വിലക്കുന്നത് .
യോജിക്കേണ്ടയിടങ്ങളിൽ പോലും
അകൽച്ച കാണിക്കുന്നത് .
മതം വിറ്റ് കാശാക്കുന്നത്‌ .
മറ്റുള്ളവരെ വിമർശിക്കാൻ
കൂടുതൽ സമയം ചിലവാക്കുന്നത് .
ദൈവ വിചാരണക്ക് മുമ്പേ
മറ്റുള്ളവരെയൊക്കെ
നരകത്തിലേക്കുള്ള സഞ്ചാരികളായി
ചിത്രീകരിക്കുന്നത് .


പിറവിക്കു മുമ്പേ ഒരു ഹർത്താൽ khaleelshamras

ആദ്യം ഒരു കാര്യം
നേടിയെടുക്കാൻ സമരം .
അതിനു വേണ്ടി
കുറേ ഹർത്താലുകൾ .
പിന്നെ ആ കാര്യം
നേടിയെടുത്താലോ
അതു നിർത്തിപ്പിക്കാൻ
കുറെ സമരങ്ങളും
ഹർത്താലുകളും .
എന്നിട്ട്
മാന്യതയുടെ മുഖംമൂടിയണിഞ്ഞ്
രാജാവാകാൻ കച്ചകെട്ടി നിൽക്കുന്ന
രാഷ്ട്രീയക്കാരൻ പറയും .
ഇത് ജനങ്ങളാണ്
ചെയ്യുന്നതെന്ന്  .
ജനങ്ങൾക്കുവേണ്ടിയാണെന്ന് .
ഇങ്ങിനെ സമയം കൊല്ലാകൊല ചെയ്യാനും
ജീവിതം സ്തംഭിപ്പിക്കപെടാനുംമാത്രമായിരുന്നു
ഈ ജനമെങ്കിൽ .
ഇവിടെ നാം പിറക്കേണ്ടിയിരുന്നോ .
പിറവിക്കു മുമ്പേ
ജനത്തിന്റെ ജീവിതത്തെ തന്നെ
തടയുന്ന ഒരു ഹർത്താൽ
അവാമായിരുന്നില്ലേ ,

സമ്മാനപ്പൊതി khaleelshamras

സ്വൊന്തം പിറവിയിൽ
അദ്ദേഹത്തിന് ദൈവം
ഒരുക്കി വെച്ച സമ്മാനമായിരുന്നു
ക്രിക്കെറ്റ് ബോളും ബാറ്റും .
സ്വൊന്തം പ്രയത്നത്തിലൂടെ
അത് അദ്ദേഹം കണ്ടെത്തി .
അതിന്റെ ഉന്നതികളിലെത്തി
ഒരു പാട്
തിരുത്തപെടാൻ കഴിയാത്ത
റിക്കോർഡുകൾ സ്ഥാപിച്ചു .
കാലം ഇനിയും അയാളെ ഓർക്കും
അയാളിൽൽനിന്നും പഠിക്കും .
പക്ഷെ നിന്റെ പിറവിയിൽ
നിനക്കും ഒരു സമ്മാനം
ഒരുക്കിവെച്ചിട്ടുണ്ട് .
നീ അതു കണ്ടെത്തിയോ ?
കണ്ടെത്തിയവയെ വലിച്ചെറിഞ്ഞോ ?
അതിൽ തിളങ്ങാൻ കഴിഞ്ഞോ
എന്തുണ്ട് നിനക്ക്
തലമുറകൾക്ക് കയ്മാറാൻ
എന്തുണ്ട് നിന്നിൽ .
അലസനായിരിക്കാതെ
നിനക്ക് ദൈവം
നൽകിയ പ്രതിഭയുടെ സമ്മാനപ്പൊതി
തുറക്കുക .
ജീവിക്കുക സമയം പാഴായിപോവാതെ .

നിന്റെ വാക്ക് khaleelshamras my diary

പുഞ്ചിരിച്ച മുഖവുമായി
നിനക്ക് ശാന്തിയോതി
അയാൾ നിനക്കുമുമ്പിൽ വന്നു .
നിങ്ങൾ പരസ്പരം വാക്കുകൾ കയ്മാറി .
പക്ഷെ നിൻറെ മനസ്സുപോലും
അറിയാതെ
നിൻറെ ചുണ്ടുകൾ അയാൾക്ക്‌
നൽകിയ ഒരു വാക്ക്
അയാളുടെ
ശാന്തമായ മാനസികാന്തരീക്ഷത്തെ
തല്ലിതകർത്തു .
അയാളുടെ സന്തോഷത്തെ
താഴെയിട്ട് തച്ചുടച്ചു .
നീ ആ വാക്ക് മറന്നിരിക്കാം
പക്ഷെ അയാളുടെ
ഒരു ദിവസത്തിന്
ഇന്നും ആ വാക്ക് തീകൊളുത്തികൊണ്ടേയിരിക്കുന്നു .
നിന്റെ വാക്കുകളെ
സൂക്ഷ്മതയുടെ അരിപ്പയിലൂടെ
കടത്തിവേണം
മറ്റൊരാൾക്ക് സമ്മാനിക്കാൻ .
ആ വാക്ക് അയാൾക്ക്‌ മുറിവേൽപ്പിക്കുന്നതാവരുത്

നിന്റെ വഴി KHALEELSHAMRAS.

സാഹചര്യങ്ങൾ മാറികൊണ്ടേയിരിക്കും
വഴികളും .
പക്ഷെ നിനക്കു ചെന്നെത്തേണ്ട
ലക്ഷ്യം മാത്രം മാറുന്നില്ല .
പിന്നെ നീയും .
പക്ഷെ നിന്നെ പിന്തിരിപ്പിക്കാൻ
സാഹചര്യം സമ്മർദ്ധം ചെലുത്തും
പിന്തിരിഞ്ഞോടാൻ
നിന്റെ മനസ്സുപോലും
പ്രേരിപ്പിക്കും .
പതറാതെ
ഉറച്ചു നിൽക്കുക .
ജീവിതത്തിൽ നിനക്കു
പൂരിപ്പിക്കാനുള്ളത്
പൂരിപ്പികേണ്ടത്
നീ മാത്രമാണ്
മറക്കാതിരിക്കുക .
നിൻറെ ജീവിതത്തിലേക്ക്
നീയല്ലാതെ ആരും
എത്തിനോക്കുന്നില്ല .
അതുകൊണ്ട്
മറ്റുള്ളവരിൽ നിന്നും
വിത്യസ്ഥമായ
നിന്റെ വഴി
നീ തന്നെ സുഖമമാക്കുക .

ഇഷ്ടം . khaleelshamras

ഓരോരുത്തരുടേയും ഇഷ്ടങ്ങൾ വിഭിന്നങ്ങളാണ് . നിൻറെ ഇഷ്ടങ്ങൾവെച്ച്  മറ്റുള്ളവരുടെ ഇഷ്ടങ്ങളെ  അളക്കാതിരിക്കുക . അവരുടെ ഇഷ്ടങ്ങളെ  പരിഹസിക്കാതിരിക്കുക . ഓരോരുത്തരും സ്വൊന്തം ഇഷ്ടങ്ങൾ  പൂർത്തീകരിക്കുന്നതിൽ  സന്തോഷം കണ്ടെത്തുന്നുവെങ്കിൽ  അവരതിൽ ജീവിക്കട്ടെ . നിനക്ക് ഇഷ്ടമില്ലാത്തതായിരിക്കാം  അവരുടെ ഇഷ്ടം . നീ സിനിമ കണ്ട് സമയം  കഴിച്ചു കൂട്ടുന്നവനായിരിക്കാം . പക്ഷെ അവൻ വായന ഇഷ്ടപെട്ടവനായിരിക്കാം . എന്താ ഇപ്പോഴും ഇങ്ങിനെ വായിച്ചുകൊണ്ടിരിക്കുകയാണോ  എന്ന് നീ അവനോട് ചോദിക്കരുത് . കാരണം ആ വായന  അവനു നൽകുന്ന സുഖം അതിൽ ഇല്ലാതാവും . മറിച്ച് അവനെ പ്രോത്സാഹിപ്പിക്കുക  നീയും ചിലത് പഠിക്കുക  അവനിൽനിന്നും .

ജീവിതമെന്ന ആഘോഷം khaleelshamras

എല്ലാവരുടേയും വിജയത്തിനായി പ്രയത്നിക്കുക
സ്വൊന്തം വിജയത്തിനായുള്ള പരിശ്രമങ്ങൾക്കൊപ്പം .
മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷിക്കുക .
സ്വൊയം ഒരു പരാജയത്തെ അഭിമുഗീകരിക്കേണ്ടി
വന്നാൽ പോലും അപ്പോൾ സന്തോഷമേ ഉണ്ടാവു .
തിരുത്താനുള്ള പ്രേരണയും .
ഓരോരുത്തരുടേയും സന്തോഷങ്ങളിൽ
പങ്കുചേരുക .
ആ സന്തോഷത്തെ
മനസ്സിന്റെ കാലാവസ്ഥയാക്കുക .
മറ്റുള്ളവരുടെ വിജയത്തിലും സന്തോഷത്തിലും
പങ്കുചേർന്ന്
നിന്റെ ജീവിതത്തെ
ഒരാഘോഷമാക്കുക .

അപരിചിതൻ khaleelshamras

എന്റെ ജീവിതവും സമയവും
ഒത്തുചേർനയിടങ്ങളിലൊക്കെ
ഞാൻ നിന്നെ മാത്രം കണ്ടു .
എന്റെ ആത്മാവിന്റെ
കണ്ണുകൾ നിന്നെമാത്രം ദർശിച്ചു .
എന്റെ കാതുകളിൽ
നിന്റെ ശബ്ദം മാത്രം മുഴങ്ങി .
എന്റെ ചിന്തകൾ തീർത്ത
പൂന്തോപ്പിൽ വിരിഞ്ഞ
പൂക്കൾക്കൊക്കെ
നിന്റെ സുഗന്തമായിരുന്നു .
പക്ഷെ
നിനക്ക് ഞാനിന്നും ഒരപരിചിതൻ ആണ് .

അസൂയ my diary dr khaleelshamras

അസൂയ ശരിക്കും  ഒരു മൂർച്ചകൂടിയ കത്തിയാണ് . ആ കത്തികൊണ്ട്  ശരിക്കും  നീ  മറ്റൊരാത്മാവിനെ പച്ചക്കരിഞ്ഞെടുക്കുകയാണ്‌ . പക്ഷെ തിന്മയുടെ ഇരുട്ടറയിൽ  നീ അതരിഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ  മുറിഞ്ഞു വീഴുന്നത് നിൻറെ  സ്വൊന്തം ആത്മാവാണെന്ന് മാത്രം

പരിഹാസം khaleelshamras

ഞാൻ നിന്നെ ഒരു പാട് പരിഹസിച്ചു .
എൻറെ പരിഹാസം സഹിക്കവയ്യാതെ
ഞാനെന്തൊന്തിനെ കുറിച്ചാണോ പരിഹസിച്ചത്‌
അത് നീ ഉപേക്ഷിച്ചു .
പക്ഷെ നീ ഉപേക്ഷിച്ചത്
നിനക്ക് ജീവിതം സമ്മാനിച്ച
നിധിയായിരുന്നു .
എന്നെ പരിഹസിക്കാൻ പ്രേരിപ്പിച്ചത്
നിന്നിലെ പോരായ്മയല്ലായിരുന്നു .
മറിച്ച് എനിക്ക് നിന്നോട്
തോണിയ അസൂയയായിരുന്നു .
എന്റെ അസൂയയെ പരാജയപെടുത്താൻ
നിന്നിലെ ദൈര്യം ചോർന്നുപോയി .
എല്ലാവരുടെയും വിജയത്തിൽ
സന്തോഷിക്കാനുള്ള എൻറെ നല്ല മനസ്സും
എനിക്ക് നഷ്ടമായി .
എന്റെ പരിഹാസത്തിലൂടെ
നമ്മുക്കു രണ്ടു പേർക്കും
പരാജയത്തിന്റെ കെണി ഒരുക്കപെടുകയായിരുന്നു .

മരിച്ചവനായി ജീവിക്കുന്ന ദിവസങ്ങൾ khaleel shamras my diary

ചില ദിവസങ്ങളിൽ നീ നിന്റെ ജീവിതം മറക്കുന്നു .
ശാന്തിനിറഞ്ഞ നിന്റെ മനസ്സിന്റെ കാലാവസ്ഥ
നീ സ്വൊയം കോലാഹലങ്ങൾ ഉണ്ടാക്കി
അശാന്തമാക്കുന്നു .
നിന്റെ മനസ്സിന് തീ കൊളുത്താൻ
നീ അല്ലാതെ മറ്റൊരാൾക്കും കഴിയില്ല
എന്ന സത്യം മൂടിവെച്ച്
അതിന്റെ ഉത്തരവാദിത്ത്വം
മാറ്റാരുടെയെങ്കിലും
തലയിൽ കെട്ടിവെക്കുന്നു .
നീ നിന്റെ ജീവിതവും ലക്ഷ്യവും
മറക്കുന്ന ദിവസങ്ങളിൽ
നീ അലസനും വിരസനുമാണ്
മനസ്സിന് അന്ധതയാണ് .
ജീവിതത്തിൽ ചെയ്തുതീർക്കേണ്ട
ആദ്യകാര്യങ്ങളിൽ നിന്നും ഒളിച്ചോടി
തികച്ചും അപ്രസക്തമായ
കാര്യങ്ങളിൽ ജീവിതം തളച്ചിടുന്നു .
ഇത്തരം
മരിച്ചവനായി ജീവിക്കുന്ന ദിവസങ്ങൾ
ഇനി ആവർത്തിക്ക പെടാതിരിക്കട്ടെ .

ദൌത്യം khaleel shamras diary.

ഓരോ ദിവസവും നിമിഷവും
നിനക്കു തരുന്ന ദൌത്യങ്ങൾ
ഭംഗിയായി നിറവേറ്റുക .
നിന്റെ ജീവിതത്തിന്റെ കണ്ണാടിയിൽ
നീ കാണുന്ന നിന്റെ പ്രതിരൂപം
നിന്റെ ദൌത്യം മാത്രമാവണം .
അതിനപ്പുറവും ഇപ്പുറവും
നീ ചിന്തിക്കേണ്ടതില്ല .
നിന്റെ ദൗത്യനിർവഹണത്തിൽ
ആനന്ദം കണ്ടെത്തുക .
ഈ ഒരു സമയത്തിലും
അതു നിനക്കുമുന്പിൽ
വെക്കുന്ന ചോദ്യത്തിലും
ശ്രദ്ധിക്കുക .
ശരിയായ ഉത്തരം കണ്ടെത്തുക
ചിട്ടയായ ചിന്തകളിലൂടെയും
പ്രവർത്തികളിലൂടെയും


മരണക്കിണർ khaleel shamras.

മരണകിണറിലൂടെ അഭ്യാസികൾ ബൈക്കും കാറും
തലങ്ങും വിലങ്ങും ഓടിപ്പിച്ചപ്പോൾ
നീ അന്താളിച്ചു നിന്നു
അത്ഭുതം അത്ഭുതം
എന്ന് വിളിച്ചോതി .
പക്ഷെ നീ ഒന്നുമാത്രം ഓർത്തില്ല .
ഭൂമിയെന്ന ഒരുരുണ്ട ഗോളത്തിൻമേലാണ്
താഴെയാണോ മീതെയാണോ എന്നറിയാതെ
നീയും വാഹനമോടിച്ചത്
അതിനു മീതെ നീ നടന്നപ്പോൾ
അതി വേഗത്തിൽ കറങ്ങിയിട്ടും
തെറിച്ചുപോവാതെ പിടിച്ചുനിന്നത് .
നിനക്കുചുറ്റും നിനക്കകത്തും
അത്ഭുതങ്ങളുടെ വിസ്മയ ലോകമുണ്ടായിട്ടും
നിനക്കതൊന്നും ചിന്തിക്കാനോ
ആ ചിന്തയിലൂടെ
നിന്റെ ജീവിതത്തിന്റെ മൂല്യം
ഉൾകൊള്ളാനോ നീ  ശ്രമിക്കുന്നില്ല .

സാമ്പത്തിക പ്രതിസന്ധി KHALEELSHAMRAS

Image
എല്ലാവർക്കും സാമ്പത്തിക പ്രതിസന്ധിയാണ് .
പണമുള്ളവർക്കും ഇല്ലാത്തവർക്കും .
ആർക്കും കഷ്ടപെടുന്ന ഒരാൾക്ക്‌
മനസ്സറിഞ്ഞു നൽകാൻ ഒന്നുമില്ല .
കാരണം ലക്ഷകണക്കിന്
സമ്പാദ്യമുള്ളവനും
സാമ്പത്തിക പ്രതിസന്ധിയിലാണ്
ഒന്നുമില്ലാത്ത പിച്ചക്കാരനെ പോലെ
മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തിയുടെ
മറ്റൊരു പേരാണോ
സാമ്പത്തിക പ്രതിസന്ധി.
അവസാനം തികച്ചും വട്ടപൂജ്യവുമായി
ഈ ഭുമി ജീവിതം അവസാനിക്കുന്നതു വരെ
തുടരുന്ന ആർത്തിയും
അതിന് പുത്തൻ കാലം ചാർത്തിയ പേരായ
സാമ്പത്തിക പ്രതിസന്ധിയും  .
സമ്പത്തുള്ളവന്റെ പിശുക്കിന്റെ
മറ്റൊരു പര്യായമാണോ
സാമ്പത്തിക പ്രതിസന്ധി.

തെറ്റ് ചൂണ്ടികാണിച്ചവൻ KHALEELSHAMRAS/

Image
തെറ്റുകൾ ആരെങ്കിലും ചൂണ്ടികാണിച്ചാൽ
ചൂണ്ടി കാണിച്ചവനെ വെറുക്കുകയോ
ശത്രുവാക്കുകയോ അല്ല വേണ്ടത് .
ആ ചൂണ്ടി കാണിക്കപെട്ട മേഘലയിൽനിന്നും
ഒളിച്ചോടുകയും ചെയ്യരുത് .
ചൂണ്ടികാണിച്ചവനോട് നന്ദി പറയുക .
ആ തെറ്റുകൾ
തിരുത്താനുള്ള ശ്രമങ്ങൾ
അത് ചൂണ്ടികാണിക്കപെട്ട
നിമിഷം തന്നെ തുടങ്ങുകയും ചെയ്യുക .
പിന്നീട് തെറ്റുകൾ തിരുത്തി
ജീവിതയാത്രയിൽ
കൂടുതൽ ഉന്നതികളിലേക്ക്
മുന്നേറുക .
പിന്നീട് ഒരു നാൾ
ലോകം നിന്നെ അംഗീകാരിച്ചാൽ
നിൻറെ ജീവിതത്തിൽ എന്നും ഓർക്കപെടുന്ന
ഒരു വ്യക്തിയായി
തെറ്റ് ചൂണ്ടികാണിച്ചവൻ മാറും .

സന്തോഷം .khaleelshamras

Image
ജീവിതത്തിൽ നീ ഒരുപാട് സന്തോഷിച്ച
 കുറേ നല്ല നിമിഷങ്ങളുണ്ട്‌.
പ്രിയപ്പെട്ടവരുടെ വിലക്കുകൾക്കിടയിലും
കാണാനാശിച്ച കാമുകിയെ ഒരു നോക്കുകണ്ടപ്പോൾ
മനസ്സിൽ തോണിയ സന്തോഷം .
അവസാനപരീക്ഷയും  കഴിഞ്ഞ്
ഫലം വന്നപ്പോൾ നിനക്ക് കിട്ടിയ ഉന്നതവിജയത്തിന്റെ
വാർത്ത ചെവിയെലെത്തിയപ്പോഴുണ്ടായ സന്തോഷം .
കുറേ കാലത്തെ പ്രവാസജീവിതത്തിന്
ഒരൊഴിവ് കൊടുത്ത്
നിന്നെ പെറ്റുവീണ നാട്ടിൽ കാലുകുത്തിയപ്പോൾ
മനസ്സിൽ തോണിയ സന്തോഷം .
കുറേ നാളുകളായി കാണാതിരുന്ന
പ്രിയപ്പെട്ടവരെ
ഒരു നോക്കുകണ്ടപ്പോൾ
തോണിയ സന്തോഷം .
നിൻറെ ഒരു സൽപ്രവർത്തിക്ക്
ഒരു പുകഴ്ത്തൽ കിട്ടിയപ്പോൾ
തോണിയ സന്തോഷം .
നിന്റെ ഒരു കലാസൃഷ്ടിക്ക്
അംഗീകാരം  ലഭിച്ചപ്പോൾ തോണിയ സന്തോഷം .
അങ്ങിനെ ഓർമകളിൽനിന്നും
നുഴഞ്ഞെടുക്കാൻ എത്രയെത്ര സന്തോഷകരമായ നിമിഷങ്ങൾ
പക്ഷെ
ഈ ഒരു നിമിഷത്തോട്‌ മാത്രം
നീയെന്തുകൊണ്ട് അനീതി കാട്ടുന്നു .
നിന്നെ സന്തോഷിപ്പിക്കാൻ
എന്തൊക്കെയോ ഈ
ഒരു നിമിഷത്തിലും ഉണ്ട് .
ജീവിതത്തെ ഫലപ്രദമായി
ഉപയോഗിക്കുന്നതിലൂടെ അവ നിന്നെ തേടിവരും .
തൊട്ടു മുമ്പിലുള്ള ആ സന്തോഷത്തെ
കണ്ടെത്തുക .
ജീവിതം ആനന്ദകരമാക്കുക ..

സൌന്ദര്യം khaleelshamras

Image
ശാരീരിക വൈകല്യങ്ങൾ
നീ അവഗണിക്കാൻ തയ്യാറായാൽ
അവ ഒരിക്കലും
നിന്നെ ഒരു വൈരൂപിയാക്കുന്നില്ല .
മാനസ്സിക വയ്കല്യങ്ങളാണ്
നിന്നെ മറ്റുള്ളവർക്ക് മുമ്പിൽ
ഒരു വൈരൂപിയാക്കുന്നത് .
മാനസ്സിക വൈകല്യങ്ങൾ
മാലിന്യങ്ങളാണ് .
അസൂയയുടേയും പകയുടേയുമൊക്കെ
അഴുക്കാണ് അത് .
അത് ചീഞ്ഞു നാറും
എത്രയും പെട്ടെന്ന്
നിന്റെ മനസ്സിനെ ശുദ്ധിയാക്കുക
മാലിന്യങ്ങൾ തുടച്ചുമാറ്റി .
നിൻറെ ശരീരത്തിന്റെ
രൂപമെങ്ങിനെയായാലും
നിന്റെ മനസ്സിനെ സുന്ദരമാക്കി സൂക്ഷിക്കുക .


മരണത്തിന്റെ മുഖത്തേക്ക് നോക്കാതെ khaleelshamras.

Image
ഇത് നിൻറെ ജീവിതത്തിലെ അവസാന ദിനങ്ങളാണ് .
മുക്യ ചികിത്സാകേന്ദ്രങ്ങളൊക്കെ നിനക്കുള്ള ചികിത്സ അവസാനിപ്പിച്ചു .
ബന്ധുക്കളെല്ലാം അടുത്തടുത്ത്‌ വരുന്ന നിന്റെ
മരണ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് ,
ബാല്യത്തിന്റെ പുഞ്ചിരി മായാത്ത
കളിപ്പോക്കുകളോട് കിന്നാരം പറഞ്ഞിരിക്കുന്ന
നിന്റെ അരികിലെവിടേയും ആർക്കും
മരണത്തെ കാണാൻ കഴിയുന്നില്ല .
നിന്റെ തലയിൽ വളർന്നു വരുന്ന മുഴ
നിന്നെ മരണത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന്
നീയും അറിഞ്ഞില്ല .
ഇനി നീ മരണമെന്നൊരു വാക്ക് കേട്ടാലും
നിനക്കതു മനസ്സിലാവില്ല .
കാരണം നിന്റെ ജീവനില്ലാത്ത കളിപാട്ടത്തിൽ
പോലും ജീവനെ തൊട്ടറിഞവളാണ് നീ .
അതുകൊണ്ടാണ് നീ അവയ്ക്ക് പാട്ടു പാടികൊടുത്തതും
മറുപടിയായി അവ പീ പീ ശബ്ദമുണ്ടാക്കിയതും .
നിന്നെ കണ്ടിറങ്ങുന്നവരിലൊക്കെ
കണ്ണുനീർ ഇറ്റി വീഴുന്നുണ്ടായിരുന്നു .
കണ്ടാൽ തോന്നും ഈ
മരണമെന്നത്‌ അവർക്കാർക്കും ഉള്ളതല്ല എന്ന് .
നിനക്കായി മരണം കാത്തിരിക്കുന്നു
വെന്ന് പറഞ്ഞവരിലും അറിഞ്ഞവരിലും
എത്രയോ പേർ നിനക്ക് മുമ്പേ
മരണത്തിനു കീഴടങ്ങി .
ഞാൻ ഒന്നറിയുന്നു .
നിനക്കരികിൽ മാത്രമല്ല
എനിക്കരികിലും നമുക്കു ചുറ്റുമുള്ളവർക്കരികിലും
നിന്റെ അടുത്തുള്ള അതേ മരണ…

A BOX NAMED YOUR BODY. KHALEELSHAMRAS

Image
THROUGH MY STETHOSCOPE I HEARD
THE BEATS OF YOUR HEART.
I HEARD THE VOICE OF AIR ENTRY INTO AND OUT OF YOUR LUNGS.
I PALPATED THE SIZE OF YOUR LIVER.
WITH MY EYES I NOTICED
ALL CHANGES IN YOUR BEAUTIFUL SKIN.
BUT I NEVER SAW YOUR SOUL INSIDE YOUR BODY.
I NEVER HEARD THE VOICE OF YOUR SILENCE.
YOU WERE TALKING SOMETHING TO ME
THROUGH YOUR LIPS OF THOUGHT.
BUT I NEVER HEARD THAT TALK.
YOU WERE SINGING A LOT OF SONGS IN YOUR HEART
NONE OF THE REACHED IN MY EARS.
THERE WAS A EARTHQUAKE IN YOUR SOUL
CREATED FROM YOUR JEALOUSY AND HATE WITH SOMEBODY.
I NEVER SAW THE GARDEN GROWN IN YOUR SOUL
THAT WAS A GARDEN CREATED BY YOU FOR SOMEBODY WHOM YOU LOVE.
I REALITY
I NEVER SAW YOU,HEARD YOU,FEEL YOU.
I WAS JUST SAW
THE BOX WHICH WAS COVERING YOU.
A BOX NAMED YOUR BODY.


ശരീരമെന്ന പെട്ടി khaleelshamras.

Image
എൻറെ സ്റ്റെതെസ്കോപ്പിലൂടെ ഞാൻ
നിൻറെ ഹ്രദയത്തിന്റെ മിടിപ്പുകൾ കേട്ടു .
നീ ശുദ്ധവായു ഉള്ളോട്ടും
അശുദ്ധവായും പുറത്തോട്ടും
കടത്തിവിടുന്നത് കേട്ടു .
നിന്റെ കരളിന്റെ വലിപ്പം
ഞാൻ തൊട്ടറിഞ്ഞു .
നിൻറെ സൗന്ദര്യത്തിലേറ്റ
പോറലുകൾ കണ്ടു .
പക്ഷെ
നിൻറെ ജീവൻറെ ഉള്ളിലെ നിൻറെ ആത്മാവിനെ
ഞാൻ കണ്ടില്ല .
നിൻറെ നിശബ്ദത ചിന്തകളിലൂടെ
എന്നോട് സംസാരിച്ചത് ഞാൻ കേട്ടില്ല .
നിൻറെ ഹ്രദയത്തിൽ
നീ പാടികൊണ്ടിരുന്ന പാട്ടുകളൊന്നും
ഞാൻ കേട്ടില്ല .
നിന്റെ ഉള്ളിൽ നിന്നെ തന്നെ പ്രകമ്പനം
കൊള്ളിച്ച അസൂയയുടെയും പകയുടേയും
ഘജ്ജനങ്ങൾ ഞാൻ കേട്ടില്ല .
നിൻറെ സ്നേഹത്തിന്റെ കുന്നിൻ
ചെരുവിൽ ആർക്കൊക്കെയോവേണ്ടി
നട്ടുവളർത്തിയ പൂന്തോപ്പ്‌കാണാനും
എനിക്കായില്ല .
ശരിക്കും ഞാൻ നിന്നെ കണ്ടില്ല .
കേട്ടില്ല ,അറിഞ്ഞില്ല .
ഞാൻ കണ്ടതും കേട്ടതും
അറിഞ്ഞതും നിന്നെയല്ലായിരുന്നു .
നിൻറെ ജീവനേയും ആത്മാവിനെയും
സൂക്ഷിച്ചുവെച്ച നിന്റെ ശരീരമെന്ന പെട്ടിമാത്രമായിരുന്നു .


DECISIONS DR KHALEELSHAMRAS

Image
DECISIONS ARE NOT FOR TOMORROWS.
WHEN THE REFEREE SAYS READY,
THE RUNNER STARTS RUNNING.
LIKE THAT
DECISIONS MUST COME TO PRACTICE
WHENEVER YOU TAKE IT.
IF THE RUNNER DOES NOT START RUNNING
WHEN THE REFEREE SAYS STARTS,
HE WILL FAIL OR FINISH LAST.
LIKE THAT IF YOUR DELAYING TO PUT THE DECISIONS INTO PRACTICE
YOUR PLAN WILL NOT BE FULFILLED. 
SO TOOK DECISIONS AND START APPLYING IT NOW.


ജീവിതമെന്ന വാഹനം khaleelshamras

Image
ഈ സുപ്രഭാതത്തിൽ
നിൻറെ ജീവിതമാവുന്ന വാഹനം
വീണ്ടും ഓടി തുടങ്ങുകയാണ് .
നിമിഷങ്ങളാവുന്ന വഴികൾതാണ്ടി
ഒരന്തിയിലേക്ക് നിനക്ക്
ചെന്നെത്താനുണ്ട് .
വഴിയിൽ നിൻറെ ഒരു പുഞ്ചിരിക്കായി
ഒരു വാക്കിനായി ,ഒരു ഉപകാരത്തിനായി
ഒക്കെ ആരൊക്കെയോ കാത്തിരിപ്പുണ്ട് .
പഠനത്തിന്റെ  കുന്നിൻ ചെരുവുകളിൽ
അറിവിന്റെ പൂക്കൾ
നിനക്കായി വിരിഞ്ഞു നിൽക്കുന്നുണ്ട് .
യാത്രയിൽ നീ
ഊർജസ്വൊലനായിരിക്കണം .
വാഹനത്തിൽ സ്നേഹത്തിന്റേയും
കാരുണ്യത്തിന്റെയും ഉന്മേഷത്തിന്റേയും
ഇന്തനം നിറച്ചോ എന്ന്
യാത്രയുടെ തുടക്കത്തിലേ ഉറപ്പുവരുത്തുക .
യാത്രക്ക് ഒരു പദ്ധതി തുടക്കത്തിലേ
തയ്യാറാക്കുക .
യാത്ര അതിന്റെ അന്തിയിൽ
എത്തിയാൽ വാഹനത്തിന്
ഒരു സർവീസും നടത്തുക .
ലക്ഷകണക്കിന് നിമിഷങ്ങൾ താണ്ടി വന്നതല്ലേ .
കേടുപാടുകൾ നന്നാക്കുക ,
വാഹനത്തിന്റെ നിത്യയൌവനം
നിലനിർത്താൻ .നാമൊരിമിച്ചുള്ല നിമിഷങ്ങൾ khaleelshamras

Image
നാം പരസ്‌പരംനോക്കി പുഞ്ചിരിച്ചപ്പോഴും ,
നമ്മുടെ മൌനം മുഖത്തോട് മുഖംനോക്കി സംസാരിച്ചപ്പോഴും ,
എൻറെ വാക്കുകളിൽ നിന്നും അടർന്നുവീണ തമാശകൾ
നിന്നെ ചിരിപ്പിച്ചപ്പോഴും ,
പ്രായം മറന്ന്
നമ്മുടെ കുസൃതിത്തരങ്ങൾ കാട്ടികൂട്ടിയപ്പോഴും
നാമറിഞ്ഞില്ല
ഈ നിമിഷങ്ങളും
നമ്മുടെ ജീവിതത്തിലേക്ക് വന്നത്
വിട്ടുപിരിയാൻ വേണ്ടിയും മരിക്കാൻ വേണ്ടിയുമാണെന്ന് .
നമ്മുടെ മരണത്തിനു മുമ്പേ
നമ്മുടെ സമയം മരിച്ചു കൊണ്ടെയിരിക്കുന്നു .
ഈ നിമിഷങ്ങളെ മരണത്തിനു വിട്ടുകൊടുക്കാൻ
ഞാൻ തയ്യാറല്ല .
ഞാനെന്റെ ഓർമകളുടെ ചെപ്പിൽ
അവയെ സൂക്ഷിക്കും .
ജീവസ്സുറ്റതായി .
ഒരാൾ എന്നെ മരണം കീഴടക്കുമ്പോൾ
ഈ നിമിഷങ്ങളേയും ഞാൻ കൂടെ കൊണ്ടുപോവും .
അതുവരെ എൻറെ ജീവിതം തളരുമ്പോഴൊക്കെ
ഓർമയുടെ ചെപ്പിൽനിന്നും
ആ നിമിഷങ്ങളെ ഊർജ്ജമാക്കും .ഭക്ഷണം + ആരോഗ്യം khaleelshamras

Image
നിനക്ക് മുമ്പിൽ ഭക്ഷണകൂമ്പാരമുണ്ടാവും
അതിൽനിന്നു എത്രവേണേലും നിനക്ക് കഴിക്കാം .
നിന്നെ കൊണ്ട് തീറ്റിപ്പിക്കാൻ
നിനക്കേറ്റആ വും പ്രിയപ്പെട്ട
ഒരുപാട്പേര് ചുറ്റും ഉണ്ട് .
നിൻറെ നാവുകളിൽ
ഒരുപാട് വെട്ടി വിഴുങ്ങാനുള്ള കൊതി
അണപൊട്ടിയൊഴുകുന്നു മുണ്ട് .
ഇവിടെ നിന്നെ നിയന്ത്രിക്കാനാരുമില്ല
കാരണം ഇത് നിനക്കയോരോക്കിയ
വിരുന്നുസൽക്കാരമാണ് .
പക്ഷെ നിന്റെ വയറിന്
ശരീരത്തിൻറെ ആരോഗ്യത്തിന്
ഇത്രക്കൊന്നും ആവശ്യമില്ല .
എന്നു മാത്രമല്ല
ആവശ്യത്തിലതികം വരുന്ന
ഓരോ തരി ഭക്ഷണവും
നിന്നെ നയിക്കുന്നത്
അനാരോഗ്യത്തിലേക്കും
മരണത്തിലേക്കുമാണ് .
നീ വേണം
നിന്നെ നിയന്ത്രിക്കാൻ .
പരിതിയെത്തിയാൽ
നീ സ്വൊയം പറയണം
മതിയെന്ന് .
നിൻറെ ആരോഗ്യത്തിന് തന്നെയാവണം
രുചിയേക്കാളും സൽകാരത്തേക്കാളും പ്രധാനം .

നിൻറെ സ്വൊന്തം khaleelshamras

Image
നിൻറെ ജീവിതത്തിൽ നീ സംതൃപ്‌തനാവുന്നില്ലെങ്കിൽ 
അതിൽ സംതൃപ്‌തനാവാൻ മറ്റൊരാളുമില്ല .
നിൻറെ ജീവിതം 
നിനക്കു മുമ്പിൽമാത്രം നിലകൊള്ളുന്ന 
നിധിയാണ് .
അത് ഉപയോഗപ്രതമാക്കാൻ 
നിനക്കാവുനില്ലേൽ 
അതുപയോഗിക്കാൻ മറ്റൊരാളില്ല .
നീ ജീവിതത്തിൽ 
മുഷിഞ്ഞിരിക്കുകായാണേൽ 
അറിയുക .
ആ മുഷിപ്പ് 
നിന്റെ മാത്രം ജീവിതത്തിന്റെ 
മാറ്റ് കുറക്കുകയാണ് .
പിന്നെന്തിന്‌ നിനക്ക് മുഷിഞ്ഞവനാവണം .


വ്യായാമം khaleelshamras diary.

Image
വ്യായാമം മരിക്കുന്ന ദിവസം
വരെ തുടരേണ്ട ഒരുകാര്യമാണ് .
അത് നിത്യ ശീലമാക്കുക .
കുറച്ചു ദിവസത്തെ വ്യായാമം
കൊണ്ടുതന്നെ നിന്റെ ശരീരത്തിൽ
വലിയ മാറ്റങ്ങൾ വന്നതായി
നിനക്കു തോന്നും .
പക്ഷെ മറ്റുള്ളവർക്ക് അത്
മനസ്സിലായികൊള്ളണമെന്നില്ല .
അതുകൊണ്ടാണ്
നീ തടികുറഞെന്നു കരുതുമ്പോഴും
അവർ കൂടിയെന്നു പറയുന്നത് .
അതുകേട്ട് നിത്യ വ്യായാമത്തിൽനിന്നും
പിന്തിരിഞോടരുത് .
സ്വൊന്തം മനസ്സിനെ കേൾക്കുക .
തടി കുറഞ്ഞ സ്വൊന്തം രൂപം
മനസ്സിൽകാണുക /.
ആ രൂപം നിലനിർത്താനും അതിലേക്കെത്താനും
പര്രിശ്രമിക്കുക .

തീരുമാനങ്ങൾ khaleelshamras

Image
തീരുമാനങ്ങൾ നാളെകൾക്കു വേണ്ടിയുള്ള ഒരു പദ്ധതിയല്ല .
റെഫെറി റെഡിയെന്ന്‌ പറഞ്ഞപ്പോൾ
ഓട്ടക്കാരാൻ ഓടിതുടങ്ങിയപോലെ .
തീരുമാനങ്ങൾ എടുക്കുന്ന അതെ നിമിഷം
അവയെ പ്രാവർത്തികമാക്കി തുടങ്ങുകയാണ് വേണ്ടത് .
റെഡി പറഞ്ഞിട്ടും ഓടി തുടങ്ങാത്ത
ഓട്ടക്കാരൻ ഒന്നിങ്കിൽ പരാചയപെടുകയോ
പുറത്താകുകയോ ചെയ്യുമെന്നതുപോലെ
തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ
വയ്കിക്കുന്നവരും
ജീവിതത്തെ പരാചയത്തിലേക്കാവും
കൊണ്ടെത്തിക്കുന്നത് .

REAL FRIEND. DR KHALEELSHAMRAS

Image
YOU ARE HAVING MANY FRIENDS.
BUT THERE IS A STRANGER WHO IS ALWAYS FOLLOWING YOU.
THAT STRANGER IS NOBODY BUT YOU YOURSELF.
SO YOU AND YOUR DECISIONS TRAVELS IN OPPOSITE DIRECTION.
SO YOU NEVER REACH UP TO YOUR FINISHING LINE OF AIM.
SO YOUR BASKET OF HEART IS FILLED WITH HATE INSTEAD OF LOVE.
THIS UNFAMILIARITY BETWEEN YOU AND YOURSELF IS THE CAUSE
FOR ALL FAILURES OF YOUR LIFE.
TO KEEP YOUR LIFE IN STRAIGHT LINE,
TO GET ALWAYS GUIDANCE .
TO MAINTAIN THE ATMOSPHERE OF LOVE
YOU MUST MAKE YOU AS YOUR BEST AND REAL FRIEND.
WHEN EVER A DIFFICULTY COMES TO YOU
YOU ARE THE ONLY FRIEND WHO CAN HELP YOU TO SOLVE.
SO FIRST MAKE YOU YOURSELF AS YOUR REAL FRIEND.

കൂട്ടുകാരൻ khaleel shamras

Image
പരിചയക്കാരായി ഒരുപാട് പേരുണ്ട് നിനക്ക്
പരിചയമുള്ള ഒരുപാട് സ്ഥലങ്ങളുമുണ്ട് .
പക്ഷെ നിനക്ക് അപരിചിതനായി ഒരാളുണ്ട് ഈ ഭൂമിയിൽ .
അത് നീ തന്നെയാണ് .
അതുകൊണ്ടാണ് നീയും നിന്റെ തീരുമാനങ്ങളും
രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് .
നിന്റെ ലക്ഷ്യത്തിന്റെ വഴിയിലേക്ക്
നീ ചെന്നെത്താത്തത് .
സ്നേഹം കുടിയിരിക്കേണ്ടയിടങ്ങളിൽ കോപം കയറികൂടിയത് .
നീയും നീയും തമ്മിലുള്ള അപരിചിതിത്വമാണ്
ഈ പൊരുത്തകേടുകൾ ഉണ്ടാക്കിയത് .
ജീവിതത്തിന്റെ ദിശ കണ്ടെത്താൻ
തെന്നി പോവാതിരിക്കാൻ
നിനക്ക് നിന്നോട് അത്മാർത്തമായി കൂട്ടുകൂടിയേ പറ്റൂ .
നീ തെറ്റിലേക്ക് നീങ്ങുമ്പോൾ തിരുത്താൻ ,
ശാസിക്കാൻ
നന്മകൾക്ക് പ്രചോദനമാവാൻ
നീ സ്വൊയം നിന്റെ ഒരിക്കലും വേർപിരിയാത്ത കൂട്ടുകാരനാവുക .

LIVE IN THIS CURRENT MOMENT .DR KHALEELSHAMRAS/

Image
TOMORROWS ARE NOT YOURS. YESTERDAYS LEFT YOU. ONLY THIS CURRENT MOMENT IS WITH YOU. THIS CURRENT MOMENT IS THE ONLY TIME YOU BREATH. THAT GOOD FUTURE WHICH YOU ARE WAITING IS NOT SO FAR. THAT IS HERE ALREADY WITH YOUR CURRENT MOMENT OF LIFE. THE LESSONS WHICH YOU LEARNT IN LIFE MUST BE APPLIED NOW. AS A STRANGER HAVE A LOOK ON YOUR CURRENT MOMENT AND YOUR LIFE. YOU CAN SEE IT IN BEAUTIFUL STATE. LEAVING THIS BEAUTIFUL MOMENT YOU ARE SEARCHING FOR A FAKE FUTURE. LIVE NOW ONLY THIS CURRENT MOMENT IS YOU. ALWAYS YOUR PAST WAS A CURRENT MOMENT ONES  YOUR FUTURE WILL BE A CURRENT MOMENT AND NOW YOU ARE IN YOUR CURRENT MOMENT OF LIFE. SO LIVE NOW WITH A MIND FILLED WITH FULL OF HARD WORK , JOY AND HAPPINESS.

ഇപ്പോഴുള്ള നിമിഷം നീ ജീവിക്കുക . khaleelshamras

Image
നിനക്കായി ഒരു നാളെ വരാനിരിക്കുന്നില്ല .
നിൻറെ ഇന്നലെകളും ഇനി നിനക്കുള്ളതല്ല .
നിനക്കു സ്വൊന്തമായി ഒന്നേ ഉള്ളു .
അത് നീ ജീവിക്കുന്ന ഇപ്പോഴാണ്
ഈ ഒരു നിമിഷമാനു .
നീ കാത്തിരിക്കുന്ന നിന്റെ നല്ലഭാവി
അങ്ങ് ദൂരെയൊന്നുമല്ല
അത് നിന്റെ ഇപ്പോഴത്തെ നിമിഷത്തിന്റെ
കയ്കളിലാണ് ഉള്ളത് .
നീ പഠിച്ച പാഠങ്ങൾ പ്രയോഗത്തിൽ
വരുത്താൻ
മറ്റൊരു സമയം നിനക്കായി കടന്നുവരാനില്ല .
അത് പ്രയോഗികമാക്കേണ്ടത് ഇപ്പോഴാണ് .
ഒരു അന്യനെ പോലെ
നിൻറെ ഈ നിമിഷതിലേക്കും
ഈ നിമിഷത്തിലെ നിന്റെ ജീവിതത്തിലേക്കും
ഒന്നു നോക്കൂ .
അതി സുന്ദരമാണീ നിമിഷമെന്ന് നിനക്കു കാണാം
ഇതിനെ വിട്ടിട്ടാണോ കിട്ടാത്തതൊന്നിനായി നീ കാത്തിരിക്കുന്നത് .
ഒന്നറിയുക നീ ജീവിക്കുന്നത് ഇപ്പോഴുള്ള നിമിഷത്തിലാണ്
കുറെ ഇപ്പോഴുള്ള നിമിഷങ്ങൾ തന്നെയായിരുന്നു  നിൻറെ ഇന്നലെകൾ .
മറ്റു കുറേ ഇപ്പോഴുള്ള നിമിഷങ്ങൾ തന്നെയാണ് ഇനി വരാനിരിക്കുന്നതും .
ഇപ്പോഴുള്ള നിമിഷം നീ ജീവിക്കുക .

മനസ്സിന്റെ ആരോഗ്യം WORLD MENTAL HEALTH DAY DR KHALEELSHAMRAS

Image
മനസ്സിന്റെ ആരോഗ്യം നിലനിർത്തുക .

ശാരീരിക ആരോഗ്യ പ്രശനങ്ങൾ പോലും
മനസ്സിന്റെ പ്രതിഫലനമാണ് .
ഞാനൊരു രോഗിയാണെന്ന മനസ്സിൻറെ തോണിപ്പിക്കലാണ്
പലരേയും പലപ്പോഴും രോഗികളാക്കുന്നത് .
പല തീവ്ര വേദനകൾ പോലും
മനസ്സിന്റെ അവഗണനകൊണ്ട് ഇല്ലാതാവും .
മാനസ്സികാരോഗ്യം ഏറ്റവും കൂടുതൽ
നിലനിർത്തേണ്ട സമയമാണ് വാർധക്യം .
ശരീരത്തിൽ കാലം കൊണ്ടുണ്ടായ ച്ചുക്കിച്ചുളിവുകൾ
നിന്നെ വ്രധനാക്കി .
പക്ഷെ ഒരു ച്ചുക്കിച്ചുളിവുമേശാത്ത നിന്റെ
മനസ്സിനെവിടെ വാർധക്യം .
നീ ഉദ്യേശിച്ചാലലല്ലാതെ
മനസ്സിന് പോറലേൽപ്പിക്കാൻ
ഒരു കാലത്തിനും കഴിയില്ല .
ഞാൻ ആരോഗ്യവാനാണെന്ന നിത്യഭോധവും
ഞാൻ ഇന്നും സ്വോയം പര്യാപതനാനണെന്ന വിചാരവും
നില നിർത്തി
കാലം നിന്നെ നൂറാം വയസ്സിൽ കൊണ്ടെത്തിച്ചാലും
മനസ്സിനെ ഊർജസ്വൊലതയുടെ നിത്യയൌവനത്തിൽ
പിടിച്ചു നിർത്തുക .
മനസ്സിൽ പോസിടീവ്‌ ചിന്തകൾ കൊണ്ട് നിറക്കുക
ശരീരത്തിനെ ചലിപ്പിക്കുക .

Психического здоровья (Всемирный день психического здоровья 10.10.13) DR KHALEELSHAMRAS.

Image
Поддержание надлежащего психического здоровья является столь важным.

Даже физическое здоровье является отражением нашего психического здоровья.

Вы никогда не будете чувствовать боль без вашего разрешения умы.
Вы даже можете пренебрегать острую боль, если ваш ум ГОТОВА пренебрегать.
МЫ ДОЛЖНЫ поддерживать надлежащий МИРНЫХ счастливую атмосферу нашего ума.
Наша внешняя атмосфера может измениться.
, Но никогда не позволит нашей внутренней атмосферы изменены в любое окружности.
Поддержание надлежащего психического здоровья так важно в пожилом возрасте.
ХРОНОЛОГИЧЕСКАЯ век принес с США в пожилом возрасте.
Но то, что наши умственные возрасте?
НАШИ умственного возраста то, что нам решение.
Если вы хотите жить, как молодая В ВАШЕМ СОТЫЙ AGE.
Вы можете исправить АТМОСФЕРА молодого возраста В ВАШЕМ
умE. И может жить соответствующим образом.
ВЫ может быть самостоятельной зависимыми.
Вы можете начать NEW новые виды деятельности.
ВЫ МОЖЕТЕ поддержания физической формы
Делая регулярные упражнения.
S…

MENTAL HEALTH (WORLD MENTAL HEALTH DAY 10.10.13) DR KHALEELSHAMRAS.

Image
MAINTAINING A PROPER MENTAL HEALTH IS SO IMPORTANT.
EVEN THE PHYSICAL HEALTH IS A REFLECTION OF OUR MENTAL HEALTH.
YOU WILL NEVER FEEL A PAIN WITHOUT YOUR MINDS PERMISSION.
YOU CAN EVEN NEGLECT AN ACUTE PAIN IF YOUR MIND IS READY TO NEGLECT IT.
WE MUST MAINTAIN A PROPER PEACEFUL HAPPY ATMOSPHERE OF OUR MIND .
OUR OUTER ATMOSPHERE CAN CHANGE.
BUT NEVER ALLOW OUR INNER ATMOSPHERE TO CHANGE AT ANY CIRCUMFERENCE .
MAINTAINING A PROPER MENTAL HEALTH IS SO IMPORTANT DURING OLD AGE.
CHRONOLOGICAL AGE BROUGHT US INTO OLD AGE.
BUT WHAT IS OUR MENTAL AGE?
OUR MENTAL AGE IS THE ONE WE DECIDES.
IF YOU WANT TO LIVE AS A YOUNG IN YOUR HUNDREDTH AGE.
YOU CAN FIX THE ATMOSPHERE OF YOUNG AGE IN YOUR MIND
AND CAN LIVE ACCORDINGLY.
YOU CAN BE SELF DEPENDENT .
YOU CAN START NEW NEW ACTIVITIES.
YOU CAN MAINTAIN PHYSICAL FITNESS
BY DOING REGULAR EXERCISE.
SO KEEP YOUR SOUL ALWAYS HEALTHY.
BY THINKING POSITIVELY .
Меньшего маленького большие вещи KHALEELSHAMRAS

Image
Доброе слово от вас,
улыбка из вашего сердца,

ВЗГЛЯД с любовью.

Эти простые и маленькие вещи

Может создать большие изменения

В вас и в тех, кто получил его.

Она становится самой мощным топливно-

ЕСТЬ ДЛЯ АВТОМОБИЛЯ жизни.

Так тому и быть оптовом рынке эти мелочи.

LITTLE LITTLE BIG THINGS KHALEELSHAMRAS

Image
A GOOD WORD FROM YOU MOUTH,

A SMILE BORN FROM  YOUR HEART,

A GLANCE WITH LOVE.

THESE SIMPLE AND LITTLE THINGS

CAN CREATE BIG CHANGES

IN YOU AND IN THOSE WHO RECEIVED IT.

IT BECOMES THE MOST POWERFUL FUEL

FOR THERE VEHICLE OF LIFE.

SO BE THE WHOLESALE MARKET OF THESE LITTLE THINGS.

കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ khaleelshamras

Image
നിൻറെ നല്ലൊരു വാക്ക് ,
നിൻറെ മനസ്സിൽവിരിഞ്ഞ ഒരു പുഞ്ചിരി .
സ്നേഹം നിറഞ്ഞ ഒരു നോട്ടം
ഇത്തരം നിസ്സാരമെന്നു കരുതുന്ന
കൊച്ചു കൊച്ചു കാര്യങ്ങൾ
നിന്നിലും അത് ലഭിച്ചവരിലും
സ്രിഷ്ട്ടിക്കുന്ന വലിയ വലിയ
മാറ്റങ്ങൾ ,
അത് നിൻറേയും അവരുടേയും
ജീവിതമാവുന്ന വാഹനത്തിൽ
നിറക്കുന്ന ശക്തമായ  ഊർജജം .
ഇതൊക്കെ
നിന്നെ അത്തരം കൊച്ചു കൊച്ചു കാര്യങ്ങളുടെ
നിറക്കുടമാക്കട്ടെ .ആറടിമണ്ണ് khaleelshamras

Image
മനസ്സ് നിറയെ പ്രാര്‍ത്ഥനകളും മന്ത്രങ്ങളുമായി
ഇതേ പള്ളിക്കാട്ടിലൂടെ കഴിഞ്ഞ ദിവസം അയാൾ വന്നിരുന്നു .
ഇന്ന് അയാൾക്കായി  ഓരായിരം പ്രാര്‍ത്ഥനകളുമായി
അയാളേയും കൊണ്ട് വന്നിരിക്കുന്നു .
ഇന്നലെ ഇതേ വഴിയിലൂടെ
തൻറെ സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രാര്‍ത്ഥനകളുമായി
വന്നപ്പോൾ അയാളറിഞിരുന്നില്ല
ഈ കാണുന്നത് അയാളുടെ അവസാന സ്വപ്‌നമാണെന്നും .
ഈ ഭൂമിയിലെ അവസാന കാഴ്ച്ചകളാണ്
തൻറെ കണ്മുമ്പിലെന്നും അയാളറിഞ്ഞില്ല .
ഈ പള്ളിയിലെ ആറടിമണ്ണിൽ
തനിക്കായൊരു കുഴി ഒരുങ്ങിയതുമയാളറിഞ്ഞില്ല .
അയാൾക്ക്‌ ഇനി കാണാൻകഴിയാത്ത
ആ കാഴ്ച്ചകൾ
നമുക്ക് മുമ്പിൽ ഇപ്പോഴുമുണ്ട് .
നമ്മുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി
വഴികൾ ഇന്നും തുറന്നു തന്നെ കിടക്കുന്നു .
പക്ഷെ ഭൂമിയിലെവിടെയോ
ഒരാറടിമണ്ണ്‌ നമുക്കായും  ഒരുങ്ങുന്നു .
അതിനു മുമ്പേ
കാഴ്ച്ചകളിനിന്നും അറിവിനെ കവർന്നെടുക്കുക
സ്വപ്‌നസാക്ഷാത്കാരത്തിനായിപണിയെടുക്കുക .

ശരീരത്തിലെ ന്യൂനതകൾ khaleelshamras

Image
നിൻറെ ശരീരത്തിലെ ന്യൂനതകൾ
നീയല്ലാതെ മറ്റാരും ശ്രദ്ധിക്കുന്നില്ല .
ഇനിയാരെങ്കിലും ശ്രദ്ധിച്ചാൽ പോലും
അതോർത്ത് അവർ ദുഖിച്ചിരിക്കുന്നുമില്ല .
നിന്നെ അതിൻറെ പേരിൽ വെറുക്കുന്നുമില്ല .
പിന്നെ ഈ ഭൂമിയിലെ
ഏറ്റവും സുന്ദരനായ വ്യക്തിപോലും
സ്വൊന്തം കണ്ണാടിയിൽ നോക്കി
ശരീരത്തിലെ എന്തെങ്കിലും ഒരു പോരായ്മയെ
ഓർത്ത് ദുഖിക്കുന്നവനാണ് .
പലപ്പോഴും സ്വൊന്തം ന്യൂനതകൾ ഒരാളെ അലട്ടുന്നത്
മറ്റുള്ളവർ എന്തുകരുതുമെന്നു വിചാരിച്ചിട്ടാണ് .
അവരെന്നെ അകറ്റിനിർത്തുമെന്ന തോണലുള്ളതിനാലുമാണ് .
ഇവിടെ നിന്റെ മനസ്സ് നിന്നെ പറ്റിക്കുകയാണ് .
നിന്നെ സ്വൊയം സമൂഹത്തിൽനിന്നും അകറ്റുകയുമാണ് .
നിൻറെ കണ്ണാടിയിൽ നിൻറെ സുന്ദരരൂപം
ദർശിക്കുക .
നിനക്ക് നീ സുന്ദരനായി തോനുന്നുവെങ്കിൽ
ഈ ലോകത്തിനും നീ സുന്ദരനാണ് .

для суперзвезды вашей жизни ....Доктор khaleelshamras

Image
его так важно для фильма суперзвезду сохранить свою красоту и здоровье.
Я знаю, что он всегда будет заботиться о диете и упражнениям.
но, как суперзвезда ваш собственной жизни
почему ты не утруждая об этих вещах?
контролируемых сбалансированной диеты и регулярных физических упражнений
это первое, что из вашей собственной жизни.
вы единственная суперзвезда действовать в фильме имени вашей жизни.
Я знаю его только ваша обязанность заботиться о своем здоровье.
некому здесь действовать эту роль.
Я делаю это как рутину и первое, что в вашей жизни.

സൂപ്പെർസ്റ്റാറേ ..................khaleelshamras

Image
സിനിമാ സൂപ്പർസ്റ്റാറിന് സ്വൊന്തം
ആരോഗ്യവും സൌന്ദര്യവും വളരെ പ്രധാനപെട്ടതാണ് .
ആ ശ്രദ്ധയാണ് അവരെ നിത്യയൌവനത്തിൽ പിടിച്ചുനിർത്തുന്നത് .\
അതുകൊണ്ട് വ്യായാമം മുറപോലെ നിർവഹിക്കാനും
ഭക്ഷണക്രമീകരണം ചര്യയാക്കാനും
അവർക്ക് കഴിയുന്നു .
നിന്റെ ജീവിതമാവുന്ന സിനിമയിലെ
ഏക സൂപ്പർസ്റ്റാർ ആയ
നീമാത്രം എന്തുകൊണ്ട്
അതിലൊന്നും ശ്രദ്ധിക്കുന്നില്ല .
നിന്റെ റോൾ അഭിനയിച്ചു തീർക്കാൻ
നീ മാത്രമേ ഉള്ളു എന്നിരിക്കെ
നിന്റെ നിത്യയൌവനം നിലനിർത്തൽ
നിൻറെ ജീവിതത്തിലെ
ഓരോ ദിവസത്തിലേയും ആദ്യകാര്യമാണ് .
നിനക്കായി അവ നിർവഹിക്കാൻ മറ്റൊരാളില്ല
എന്നതിനാൽ
ചിട്ടയായ വ്യായാമവും
ഭക്ഷണക്രമീകരണവും
ദിനചര്യയാക്കുക .

for the superstar of your life Dr khaleelshamras

Image
its so important for a film superstar  to maintain his beauty and  health.
so he always take care of diet and exercise.
but as the superstar of yours own life
why you are not bothering about these things?
regular exercise and controlled balanced diet
is the first thing of your own life.
you are the only superstar to act in the movie named your life.
so its only your duty to take care of your health.
there is nobody here to act that role.
so make it as routine and first thing of your life.

ഒന്നിക്കപെട്ട മനസ്സും അകറ്റപെട്ട ശരീരവും khaleelshamras

Image
മയ്യത്ത്കട്ടിലിലേറ്റി അവൻറെ മ്രതദേഹം
പള്ളികാട്ടിലേക്ക് കൊണ്ടുപോവുകയാണ് .
ഉള്ളിലെ കണ്ണീരടക്കിപിടിച്ച്
മൌനത്തിന്റെ ചുണ്ടുകളിലൂടെ
അവനു വേണ്ടിയുള്ള പ്രാർതഥനകൾ
എങ്ങും കേൾക്കാം .
അവൻറെ വിയോഗം കൊണ്ടുണ്ടായ
വിടവ് നികത്താനുള്ള ശ്രമങ്ങൾ അവരുടെയൊക്കെ
ആത്മാവിൽ ഇതിനകം തുടങ്ങിയപോലെ തോനി .
പക്ഷെ ഒരാൾ മാത്രം ഇങ്ങകലെ
സ്വൊന്തം ഏകാന്തതയിൽ
തേങ്ങി കരയുന്നുണ്ടായിരുന്നു .
കരച്ചിലിന്റെ കാരണങ്ങൾ ഭോധിപ്പിക്കാൻ ഒരാളില്ലാതെ
സ്വൊന്തം മൌനത്തിനു മുമ്പിൽ
അവൾ അവനായി സമർപ്പിച്ച സ്വൊപ്നങ്ങളൊക്കെ ഇറക്കിവെച്ചു .
മരണത്തിനു തൊട്ടു മുമ്പും അതുവരെയും
അവന്റെ ചിന്തകൾ ,സ്വോപ്നങ്ങൾ ഒക്കെ
നിത്യം പാടിയതും സംസാരിച്ചതും അവളോടായിരുന്നു .
അവർക്കിടയിലെ ഇഷ്ടം അവരിരുവരും
ലോകത്തിനുമുമ്പിൽ മറച്ചുവെച്ചു .
കാരണം മനുഷ്യൻ
അവർക്കിടയിൽ ഒരു വേലികെട്ടുതീർത്തിരുന്നു
സമ്പത്തിന്റെയും ,ജാതിയുടേയും പ്രായത്തിന്റേയും
ഒക്കെ വേലിക്കെട്ടുകൾ തകർത്ത്
പുറത്തിറങ്ങുമ്പോഴേക്കും
അവരുടെ പ്രണയം
ഒരു തീ നാളമായി
ബന്തങ്ങളിലേക്കും സാമൂഹ്യ ഐക്യത്തിലേക്കും
വ്യാപിച്ച്
അതിന്റെ  സമാധാനം തകർക്കുമെന്ന് അവർ അറിഞ്ഞിരുന്നു .
അതുകൊണ്ട് അവർ പ്രണയം മറച്ചു വെച്ചു .
ഇന്ന് അവൻ ഇനി കാണാനു…

ശരീരത്തിലെ പോരായ്മകൾ .khaleelshamras

Image
ലോകത്തെ ഏറ്റവും സുന്ദരനായി തിരഞ്ഞെടുത്തവൻ പോലും
സ്വൊന്തം കണ്ണാടിയിൽ നോക്കി ശരീരത്തിലെ
എന്തെങ്കിലും ഒരു പോരായ്മയെ കുറിച്ചോർത്ത്
വിഷമിക്കുന്നവൻ ആണ് .
അപ്പോൾ ശരീരത്തിലെ പോരായ്മകളെ കുറിച്ചോർത്തുള്ള
മനസ്സിന്റെ വേവലാതികൾ
എല്ലാരിലും ഉള്ള ഒന്നാണ് .
അല്ലെങ്കിൽ വെറുതെ ഒരു മനുഷ്യന്റെ
സമയംകൊല്ലിയും
അവന്റെ മനസ്സിന് തൊടുത്തുവിട്ട അഗ്നിയുമാണ് .
സ്വൊന്തം ശാരീരികാരോഗ്യം നിലനിർത്താൻ
വേണ്ടൊതെക്കെചെയ്ത്
അത്തരം ചിന്തകളെ വർജിക്കുക .
അതാണ്‌ വിജയിക്ക് ചെയ്യാനുള്ളത് .

ചിന്തകളുടെ ദിശ khaleelshamras my diary.

Image
നിന്റെ മനസ്സിന്റെ ഓരോ ദിവസത്തേയും പ്രവർത്തനങ്ങളെ വിലയിരുത്തുക

എവിടെ വെച്ചാണ് അതിന്റെ ശാന്തി നഷ്ടപെട്ടതെന്ന് വിലയിരുത്തുക .
ഇതൊരു വിഷയത്തിലാണ് നിന്റെ മനസ്സ് ഓരോ ദിവസവും
ചിന്തകളാവുന്ന വഴിയിലൂടെ സഞ്ചരിക്കുന്നത് ?
നിന്റെ ചിന്തകൾ മനശാന്തിയെ തല്ലിതകർക്കുന്നതാണോ ?
അവ നിന്നിലെ പ്രതിഭയുടെ മാറ്റുകുറ ക്കുന്നതാണോ ?
ആണെന്ക്കിൽ നിന്റെ ചിന്തകൾ മാറ്റുക .
നിന്റെ മനശാന്തിക്ക്  പോറലേൽപ്പിക്കാത്തതും
നിന്നിലെ അറിവിന്റെ മാറ്റ് കൂട്ടിയതുമായ
ചിന്തകൾക്ക് മാത്രം
മനസ്സിലിടം നൽകുക .
ഓരോ ദിവസത്തേയും ജീവിതത്തിലെ പാളിച്ചകളുടെ
ഉത്ഭവം നിന്റെ മനസ്സിലും  അതിന്റെ നാവായ ചിന്തകളിലുമായതിനാൽ
എവിടെ പിഴച്ചു എന്നത്
മനസ്സിലാക്കി
അത് പിന്നീട് ആവര്ത്തിക്കപെടാതിരിക്കാനുള്ള
ശ്രമങ്ങൾ തുടങ്ങുക .
അനാവശ്യ ചിന്തകളെ ഈ നിമിഷം തന്നെ വെടിയുക .
പകരം പുതിയ മനോഹര ചിന്തകളെ മനസ്സിലേക്ക് സ്വീകരിക്കുക .
ശാന്തമായ മനസ്സ്
നിന്റെ വ്യക്തിത്വമാവട്ടെ .

നരകത്തിലേക്കുള്ള സഞ്ചാരി khaleelshamras.my diary.

നിന്റെ ചിന്തകളെ
എനിക്ക് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
ദൈവഭക്തിയുടെ കീർത്തനങ്ങൾ ഉരിയിട്ട നിന്റെ ചുണ്ടുകൾക്ക് പിറകിൽ
ഭക്തിയെ ചിന്നഭിന്നമാക്കിയ വിഭാഗീയതയുടെയും
ഒരു വിഭാഗത്തോടുള്ള ശത്രുതയുടെയും
അസൂയയുടേയും
ചൂഷണത്തിന്റെയും
തീ നാളങ്ങൾ നിന്റെ ആത്മാവിൽ എനിക്ക് കാണാൻ കഴിഞ്ഞേനെ .

നിന്റെ ചിന്തകളുടെ സംസാരം എനിക്ക് ശ്രവിക്കാൻ കഴിഞ്ഞിരിന്നുവെങ്കിൽ
നീ സ്നേഹിക്കുന്നവരെയൊക്കെവെടിഞ്ഞ്
മാറ്റാർക്കൊക്കെയോ ആയി പാടുന്നതും
സതാ ആലോചനകളിൽ മുഴുകുന്നതും എനിക്ക്
ശ്രവിക്കാൻ കഴിഞ്ഞേനെ .

ഒരു ദരിദ്രൻ നിനക്കരികിൽ വന്ന്
കയ്നീട്ടിയപ്പോൾ
മനസ്സില്ലാമനസ്സോടെ നീ നല്കിയ ആ നാണയതുണ്ട്
നാലാൾക്ക് മുമ്പിൽ ഉറക്കെ പ്രക്യാപിച്ച്
നീ കയ്മാറിയപ്പോൾ
ജനം നിന്നെ കരുണയുള്ളവൻ എന്നു പറഞ്ഞു വാഴ്ത്തുകയായിരുന്നു .
കാരണം എനിക്കും അവർക്കും നിൻറെ മനസ്സിനെ കാണാൻ കഴിഞ്ഞില്ല .

എങ്കിലും ലോകവും ഞാനും നിന്നെ വിളിക്കുന്നു
ഭക്തനെന്നും സ്നേഹിച്ചവനെന്നും പാവങ്ങളുടെ അത്താണിയെന്നുമൊക്കെ .
സ്വൊർഗത്തിലേക്കുള്ള സഞ്ചാരി  എന്ന്‌ ഞങ്ങൾ നിന്നെ വിശേഷിപ്പിച്ചു .
പക്ഷെ മനസ്സിലേക്ക് നോക്കുന്ന ദൈവത്തിന് നീ
നരകത്തിലേക്കുള്ള സഞ്ചാരിയായിരുന്നു

ഹജ്ജ് khaleelshamras

Image
ഹജ്ജ് ഒരു ചരിത്രത്തിന്റെ ഓർമപുതുക്കൽ മാത്രമല്ല ,
ഏകനായ ദൈവത്തിലുള്ള പൂർണ സമർപ്പണത്തിലൂടെ
നശ്വരമായ ഈ ഭൂമിയിലെ ജീവിതത്തിലും
അനശ്വരമായ ഭൂമിക്കപ്പുറത്തെ ജീവിതത്തിലും
വിജയക്കൊടി നാട്ടാനുള്ള മനുഷ്യ പരി ശ്രമത്തിന്റെ
എന്നും നിലനിൽക്കുന്ന ഉദാഹരണമാണ് .
മഹാനായൊരു ദൈവധൂധന്റെ പ്രവാചകന്റെ
മാഞ്ഞുപോവാത്ത ഓർമയാണ് ഹജ്ജ് .
അറബികൾ ഇബ്രാഹീമെന്നും ഇങ്ങ്ലീഷുകാർ എബ്രഹാമെന്നും
വിളിച്ച ആ പ്രാവചകൻറെ ജീവിതം ത്യാഗത്തിന്ൻറെതായിരുന്നു .
വർഷങ്ങളോളം ക്ഷമയോടെ ഒരു കുഞ്ഞിനു വേണ്ടിയുള്ള
അദ്ധേഹത്തിന്റെ പ്രാർത്ഥന .
അതിനൊടുവിൽ പടച്ചോൻറെ ഉത്തരമായി
രണ്ടു ഭാര്യമാരിൽ രണ്ടു കുഞ്ഞുങ്ങൾ
രണ്ടും പ്രവാചകന്മാർ .
മനുഷ്യവാസമുള്ള ഇറാക്കിൽനിന്നും
ആൾതാമസമില്ലാത്ത മക്കയിലേക്കുള്ള യാത്ര .
വിചനമായ മരുഭൂമിയിൽ
ജലവും ആൾതാമസവുമില്ലാത്ത മരുഭൂമിയിൽ
കുഞ്ഞിനേയും ഭാര്യയേയും തനിച്ചാക്കി പോവുമ്പോൾ
അദ്ദേഹം ഭരമേൽപ്പിച്ചത് ഏകനായ ദൈവത്തിലായിരുന്നു .
ദാഹിച്ചവശയായി അദ്ധേഹത്തിന്റെ ഭാര്യ കുഞ്ഞിനേയും കയ്യിലേന്തി
മലകളായ മലകളിൽ കിതച്ചോടി വെള്ളത്തിനായി കയറിയിറങ്ങിയപ്പോൾ
ആ മാതാവിന്റെ പ്രതീക്ഷ ഏകനായ ദൈവത്തിൽ മാത്രമായിരുന്നു .
ആ പ്രാർത്ഥനക്കുത്തരമായി സംസം നീരുറവ
പൊട്ട…

നിന്നിൽനിന്നും എനിക്ക് പഠിക്കാനുള്ളത് khaleelshamras

Image
എന്നിക്കു കണ്ണുകളുണ്ടായിരുന്നു
പക്ഷെ ഞാനൊന്നും കണ്ടില്ല .
സുന്ദരമായ കാഴ്ചകളിലൂടെ
എൻറെ ജീവിതം കടന്നുപോയപ്പോഴൊക്കെ
ഞാൻ കണ്ണടച്ച് ഉറങ്ങുകയായിരുന്നു .
പക്ഷെ
കണ്ണുകളിൽ കാഴ്ച്ചയില്ലാത്ത നീ
അതൊക്കെ കണ്ടു .
കാരണം നിന്റെ അടഞ്ഞ കണ്ണുകൾക്ക്‌
പിറകിലെ നിന്റെ ആത്മാവിന്റെ
കണ്ണിൽ ഓരോ കാഴ്ചയും നീ പകർത്തിയെടുത്തു .
എന്നിട്ടും ലോകമെന്നെ കാഴ്ച്ചയുള്ളവെനെന്നും
നിന്നെ അന്ധനെന്നും വിളിച്ചു .
ആങ്ങ്യഭാഷയിൽ നീ കൂട്ടാളികളോട്
സംസാരിച്ചത് ഹ്രദയത്തിന്റെ ഭാഷയിൽ ആയിരുന്നു.
അട്ടഹസ്സിക്കാൻ കഴിയാത്ത
നിന്റെ ചുണ്ടുകളിൽനിന്നും അടർന്നുവീണ
മൌനത്തിന്റെ വാക്കുകളിൽ
സന്തോഷത്തിന്റെ ഈരടികൾ കേൾക്കാമായിരുന്നു .
കോപത്തിന്റെ അട്ടഹാസങ്ങളും
അസൂയയുടെ കുത്തുവാക്കുകളും
വഞ്ചനയുടെ ആത്മാവിനെ മൂടിവെച്ച്
വാക്ദാനങ്ങൾ നൽകിയ
എന്റെ നാവിനെ
നന്നായി  സംസാരിക്കുന്നവൻ എന്നു വിളിച്ചപ്പോൾ
മൌനിയായി സ്നേഹത്തിൽ ഭാഷയിൽ
സംസാരിച്ച നിന്നെ ഊമയെന്നു വിളിച്ചു .
ഞ്ഞാൻ യാത്രയായ വഴികളിലൊക്കെ
പ്രക്രതി പാട്ടു പാടുന്നുണ്ടായിരുന്നു .
ഹ്ര്ദയങ്ങൽ സ്നേഹത്തിന്റെ
ഭാഷയിൽ സംസാരിക്കുന്നുണ്ടായിരുന്നു .
എന്റെ കാതുകളതൊന്നും കേട്ടില്ല .
പക്ഷെ നീ അതൊക്കെ കേട്ടു
എന്നിട്ടും ലോകമെന്നെ
ക…

പുതിയ ജന്മം khaleelshamras

Image
ഈ പ്രഭാതത്തിന്റെ കയ്കളിലേക്ക്
നീ വീണ്ടും പെറ്റുവീണിരിക്കുന്നു .
രാത്രിയുടെ ഘർഭപാത്രത്തിൽനിന്നും .
ഈ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു
ദിവസത്തിൽനിന്നും ഇഷ്ടമുള്ളതൊക്കെ
സ്വൊന്തമാക്കാൻ .
ഇന്നലെകളിൽ നിന്നെ അലട്ടിയതൊന്നും
ഇന്നു നിനക്കൊപ്പമില്ല .
കാരണം ഇന്നലെത്തെ രാത്രിയിലെ
ഉറക്കം അവയെയൊക്കെ മാച്ചുകളഞിരിക്കുന്നു .
നിന്റെ ഈ ഇന്നിനു
സുഖം നൽകുന്നവയെ മാത്രം
കൂടെ നിർത്തിയുമിരിക്കുന്നു .
ഇന്നലെകളിൽ നീ അലസനായിരുന്നു
പക്ഷെ ഈ ഇന്ന് നിന്റെ പുതു ജന്മമാണ് .
മരണം വരെ ആവർത്തിക്കപെടുന്ന
പുതിയ പുതിയ പിറവികൾ .
പിറന്നു വീണ കുഞ്ഞിനെ പോലെ
ശുദ്ധനാണ് നീ ഈ പുതു നിമിഷത്തിൽ .
ഓരോ പ്രഭാതവും നിനക്ക്
സമ്മാനിക്കുന്ന ഈ പുതു പുത്തൻ ജന്മത്തെ
നന്നായി ഉപയോകപെടുത്തുക .
സ്വൊർഗംപോലെ സുന്ദരമാക്കുക .

ജീവിതമെന്ന യന്ത്രം

Image
കേടായ യന്ത്രത്തിന്റെ അറ്റകുറ്റ